പുഞ്ച പന്പിംഗ്: 35.16 കോടി സബ്സിഡിയായി അനുവദിച്ചു
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: പുഞ്ച പന്പിംഗ് സബ്സിഡി ഇനത്തിൽ 35.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലെ പുഞ്ച സ്പെഷൽ ഓഫീസുകൾക്കാണ് തുക അനുവദിച്ചത്. 2021- 22ൽ 10 കോടി രൂപയായിരുന്നു ഈ ഇനത്തിൽ വകയിരുത്തൽ. 20 കോടി രൂപ വിതരണം ചെയ്തു. 2022-23ൽ 15.57 കോടി വകയിരുത്തിയത് പൂർണമായും വിതരണം ചെയ്തു.