ഷായുടെ പ്രസ്താവന രാഷ്ട്രീയപ്രേരിതം: ഗോവിന്ദൻ
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
സങ്കുചിത രാഷ്ട്രീയത്തിന്റെ പേരിൽ ആർഎസ്എസും ബിജെപിയും കളവു പറയുകയാണ്. ഉരുൾപൊട്ടലുമായി ബന്ധപ്പെട്ടു യാതൊരു മുന്നറിയിപ്പുകളും കേരളത്തിനു കേന്ദ്രം നൽകിയിട്ടില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.