മണ്ണു നീക്കാന്‍ അനുമതി; ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ടോയെന്ന് കോടതി
Saturday, August 3, 2024 12:42 AM IST
കൊച്ചി: മലകളില്നിന്നടക്കം മണ്ണു നീക്കാന്‍ അനുമതി നല്‍കുന്നതിന് ഏതെങ്കിലും ഏജന്‍സിക്ക് സര്‍ക്കാര്‍ ചുമതല നല്‍കിയിട്ടുണ്ടോയെന്ന് അറിയിക്കണമെന്നു ഹൈക്കോടതി.
പരിസ്ഥിതിക്ക് ഭീഷണിയായ മലകളില്നിന്നടക്കം മണ്ണ് നീക്കുന്നതു തടയാന്‍ പര്യാപ്തമല്ലാത്ത ഖനന നിയമത്തിലെ ഭേദഗതി ചോദ്യം ചെയ്യുന്ന ഹര്‍ജി പരിഗണിക്കവേയാണ് ആക്ടിംഗ് ചീഫ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്.
വലിയതോതില്‍ മണ്ണ് നീക്കാന്‍പോലും ഏതെങ്കിലും അംഗീകൃത ഏജന്‍സിക്ക് അനുമതി നല്‍കാമെന്ന കേരള മൈനര്‍ മിനറല്‍ കണ്സഷന് നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശി എസ്. ഉണ്ണിക്കൃഷ്ണനാണ് ഹർജി നല്‍കിയിരിക്കുന്നത്.