ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി: പിജിടിഎ കേരള സ്റ്റേറ്റ് കൗണ്‍സില്‍
Saturday, August 3, 2024 12:42 AM IST
കോട്ടയം: അധികാരപരിധി ലംഘിച്ചു ശനിയാഴ്ചകള് പ്രവൃത്തിദിവസമാക്കിയ അക്കാദമിക് കലണ്ടര്‍ റദ്ദാക്കിയ ഹൈക്കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടിയാണെന്ന് പ്രൈവറ്റ് സ്കൂള്‍ ഗ്രാജുവേറ്റ് ടീച്ചേഴ്സ് അസോസിയേഷന് സ്റ്റേറ്റ് കൗണ്‍സില്‍.
തുടര്‍ച്ചയായി ആറാം പ്രവൃ ത്തിദിവസങ്ങളില് നടത്തിയ ക്ലസ്റ്റര്‍ ബഹിഷ്കരിച്ച അധ്യാപകര്ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിന് എതിരായുള്ള വിധികൂടിയാണിത്.
ഹര്‍ജി നല്കിയ പിജിടിഎ ഉള്‍പ്പെടെയുള്ള കക്ഷികളുമായി ചര്‍ച്ചചെയ്ത് പുതിയ അക്കാദമിക് കലണ്ടര്‍ തയാറാക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
സംസ്ഥാന പ്രസിഡന്റ് സിബി ആന്റണി തെക്കേടത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുധീര്‍ ചന്ദ്രന്, ട്രഷറര്‍ കെ. ഷഫീര്‍ എന്നിവര്‍ പ്രസംഗിച്ചു.