സഹായഹസ്തവുമായി മോഹൻലാലും
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നടൻ മോഹൻലാൽ 25 ലക്ഷം രൂപ നൽകി.
തിരുവനന്തപുരം കോർപറേഷൻ രണ്ടു കോടി, ഭീമ ജ്വല്ലറി ഉടമ ഡോ. ബി ഗോവിന്ദൻ രണ്ടു കോടി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ ഒരു കോടി, സംസ്ഥാന ലൈബ്രറി കൗണ്‍സിൽ ഒരു കോടി, മുൻ എംപിയും എസ്ആർഎം യൂണിവേഴ്സിറ്റി ഫൗണ്ടർ ചാൻസലറുമായ ഡോ. ടി.ആർ. പാരിവേന്ദർ ഒരു കോടി, ശ്രീ ഉത്രാടം തിരുനാൾ അക്കാദമി ഓഫ് മെഡിക്കൽ സയൻസ് 50,34,000 രൂപഎന്നിങ്ങനെ നൽകി.
കേരള ഫിനാൻഷൽ കോർപറേഷൻ ഒരു കോടി 25 ലക്ഷം രൂപ കൈമാറി. സിപിഎം സംസ്ഥാന കമ്മിറ്റി ആദ്യ ഗഡുവായി 25 ലക്ഷവും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ 35 ലക്ഷവും സംസ്ഥാന സഹകരണ യൂണിയൻ 25 ലക്ഷവും നൽകി.
പിന്നാക്കവിഭാഗ വികസന കോർപറേഷൻ ഒരു കോടി നൽകി. കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല ഒരു മാസത്തെ ശന്പളം നൽകും. നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) സർക്കാരുമായി ചേർന്നു 150 കുടുംബങ്ങൾക്കു വീടു വച്ചു നൽകും.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ 25 ലക്ഷം, മഞ്ജു വാര്യർ ഫൗണ്ടേഷൻ അഞ്ച് ലക്ഷം, കൊല്ലം മൈലക്കാട് സ്വദേശി രാജിവ് ജോസ് - അഞ്ച് ലക്ഷം, സീനിയർ അഡ്വക്കറ്റ് കെ.കെ. വേണുഗോപാൽ അഞ്ച് ലക്ഷം, ചലച്ചിത്രതാരം നവ്യ നായർ ഒരു ലക്ഷം, മുൻ സ്പീക്കർ വി.എം. സുധീരൻ ഒരു മാസത്തെ പെൻഷൻ തുകയായ 34,000 രൂപ, മേയർ ആര്യ രാജേന്ദ്രൻ ഒരു മാസത്തെ ഹോണറേറിയം തുകയായ 17,550 രൂപ എന്നിങ്ങനെ കൈമാറി.
ചീഫ് സെക്രട്ടറി ഡോ. വേണു വി, പ്ലാനിംഗ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ ഒരു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നൽകി.