മുല്ലപ്പെരിയാർ: പുതിയ ഡാം പണിയണമെന്ന് പി.സി. തോമസ്
Saturday, August 3, 2024 12:42 AM IST
കോട്ടയം: കാലപ്പഴക്കംകൊണ്ടും ഇപ്പോഴത്തെ പ്രത്യേകതകൾ കണക്കിലെടുത്തും മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാന് പി.സി. തോമസ്.
വയനാട്ടിലുണ്ടായ ദുരന്തം രാജ്യത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. വേണ്ടത്ര ബലമില്ലാത്ത ഇപ്പോഴത്തെ മുല്ലപ്പെരിയാർ ഡാം തകർന്നാൽ കേരളത്തിലെ നാലു ജില്ലകൾ പൂർണമായും അറബിക്കടലിലേക്ക് ഒലിച്ചുപോകും.
അതിനാൽ കേന്ദ്ര, കേരള സർക്കാരുകൾ അടിയന്തരമായി ഇടപെട്ട് മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് തോമസ് ആവശ്യപ്പെട്ടു.