വയനാട് ദുരന്തം: ശാസ്ത്രജ്ഞര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് പിന്‍വലിച്ചു
Saturday, August 3, 2024 12:42 AM IST
തിരുവനന്തപുരം: വയനാട്ടിലെ ദുരന്തമേഖല സന്ദര്‍ശിക്കുന്നതിനും അഭിപ്രായങ്ങള്‍ പറയുന്നതിനും ശാസ്ത്ര-സാങ്കേതിക വിദഗ്ധര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള വിവാദ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചു. ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ പുറപ്പെടുവിച്ച ഉത്തരവാണ് വ്യാപക വിമര്‍ശനത്തെത്തുടര്‍ന്ന് പിന്‍വലിച്ചത്.
ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടക്കുന്നതിനാല്‍ ശാസ്ത്ര-സാങ്കേതിക വിദഗ്ധര്‍ അവിടേക്ക് പഠനത്തിനായി പോകരുതെന്നായിരുന്നു ഉത്തരവ്.
ഏതെങ്കിലും ശാസ്ത്ര സ്ഥാപനങ്ങളോ ശാസ്ത്രജ്ഞരോ ഇത്തരത്തില്‍ പഠനത്തിനായി പോകുന്നുവെങ്കില്‍ അതിന് ദുരന്തനിവാരണ അഥോറിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും പഠന വിവരങ്ങള്‍ അനുമതി കൂടാതെ മാധ്യമങ്ങളോട് വെളിപ്പെടുത്തരുതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
ഉത്തരവ് വിവാദമായതോടെ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടുകയും ഇതു സര്‍ക്കാര്‍ നയമല്ലെന്നു പറഞ്ഞ് ഉത്തരവ് പിന്‍വലിക്കാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഉത്തരവ് പിന്‍വലിച്ചത്.
ദുരന്തത്തെകുറിച്ചുള്ള തെറ്റായ വ്യാഖ്യാനവും തെറ്റിദ്ധാരണ പടര്‍ത്താന്‍ ഇടയുള്ള അഭിപ്രായപ്രകടനങ്ങളും നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നുചീഫ് സെക്രട്ടറി വി. വേണു ഉത്തരവിനെക്കുറിച്ച് വിശദീകരിച്ചത്.