എം.വി. നികേഷ്കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവ്
Saturday, August 3, 2024 12:42 AM IST
കണ്ണൂർ: മാധ്യമപ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ച എം.വി. നികേഷ്കുമാറിനെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാക്കി. ഇതിനായി ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയുടെ അനുമതി തേടിയിരുന്നു.
ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സംസ്ഥാന കമ്മിറ്റിയുടെ അനുമതി സംബന്ധിച്ച തീരുമാനം അറിയിച്ചത്. യോഗത്തിൽ പി.വി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു.
സിപിഎം വിട്ട് സിഎംപി രൂപവത്കരിച്ച മുൻ മന്ത്രി എം.വി. രാഘവന്റെ മകനാണ് നികേഷ് കുമാർ. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിയായി സിപിഎം ചിഹ്നത്തിലാണ് മത്സരിച്ചതെങ്കിലും പരാജയപ്പെട്ടു.