ക​​ൽ​​പ്പ​​റ്റ: ചൂ​​ര​​ൽ​​മ​​ല​​യി​​ൽ​നി​​ന്നു മു​​ണ്ട​​ക്കൈ​​യി​​ലേ​​ക്കു​​ള്ള വ​​ഴി മ​​നോ​​ഹ​​ര​​മാ​​യി​​രു​​ന്നു. തേ​​യി​​ല​​ത്തോ​​ട്ട​​ങ്ങ​​ള്‍ക്കു ന​​ടു​​വി​​ലൂ​​ടെ​​യു​​ള്ള യാ​​ത്ര. വ​​ഴി​​യ​​രി​​കി​​ൽ തോ​​ട്ടം തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പാ​​ടി​​ക​​ളും കാ​​ണാം. സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് ഏ​​റെ മ​​നോ​​ഹ​​ര​​മാ​​യ പ്ര​​ദേ​​ശം.

അ​​തു​​കൊണ്ടുത​​ന്നെ​​യാ​​യി​​രിക്കാം വി​​നോ​​ദ​​സ​​ഞ്ചാ​​രി​​ക​​ൾ മു​​ണ്ട​​ക്കൈ​​യി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി​​യ​​ത്. അങ്ങനെ നി​​ര​​വ​​ധി ഹോം ​​സ്റ്റേ​​ക​​ളും റി​​സോ​​ർ​​ട്ടു​​ക​​ളുമുണ്ടാ​​യി​. അ​​തു​​ത​​ന്നെ​​യാ​​യി​​രു​​ന്നു ഇ​​വി​​ട​ത്തു​​കാ​​രു​​ടെ വ​​രു​​മാ​​ന​​മാ​​ർ​​ഗ​​വും.

എ​​ന്നാ​​ൽ, ചൊ​​വ്വാ​​ഴ്ച പു​​ല​​ർ​​ച്ചെ വെ​​ള്ളോ​​ലി​​മ​​ല​​യു​​ടെ മു​​ക​​ളി​​ൽ നി​​ന്നെ​​ത്തി​​യ ഉ​​രു​​ൾ മു​​ണ്ട​​ക്കൈ എ​​ന്ന ഗ്രാ​​മ​​ത്തി​​ന്‍റെ മേ​​ൽ​​വി​​ലാ​​സമേ തു​​ട​​ച്ചുനീ​​ക്കി​​. ഇ​​ന്ന​​ലെ രാ​​വി​​ലെ മു​​ണ്ട​​ക്കൈ​​യി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ഇ​​വി​​ടെ​​യൊ​​രു ടൗ​​ൺ ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​റ​​ഞ്ഞു ത​​രി​​ക​​യാ​​യി​​രു​​ന്നു. ഇ​​തി​​ന്‍റെ അ​ട​യാ​ള​മാ​യി ഏ​​തു നി​​മി​​ഷ​​വും ത​​ക​​ർ​​ന്നു വീ​​ഴാ​​വു​​ന്ന രീ​​തി​​യി​​ൽ നി​​ല്ക്കു​​ന്ന ഒ​​ന്നോ ര​​ണ്ടോ കെ​​ട്ടി​​ട​​ങ്ങ​​ളും.

ചെ​​ളി​​യി​​ൽ പു​​ത​​ഞ്ഞുകി​​ട​​ക്കു​​ന്ന പാ​​ത്ര​​ങ്ങ​​ളും വ​​സ്ത്ര​​ങ്ങ​​ളും, കു​​ട്ടി​​ക​​ളു​​ടെ ക​​ളി​​കോ​​പ്പു​​ക​​ൾ, വീ​​ൽ​​ചെ​​യ​​റു​​ക​​ൾ, മ​​ണ്ണു​മൂ​ടി​ക്കി​ട​​ക്കു​​ന്ന കാ​​റും സ്കൂ​​ട്ട​​റും ജീ​​പ്പും അ​​ട​​ക്ക​​മു​​ള്ള വാ​​ഹ​​ന​​ങ്ങ​​ൾ...​​ പാ​​ടി​​ക​​ൾ നി​​ന്ന സ്ഥ​​ല​​ത്ത് മ​​ൺ​​കൂ​​ന​​ക​​ൾ മാ​​ത്രം... ​​അ​​ങ്ങ​​നെ മു​​ണ്ട​​ക്കൈ​​യു​​ടെ പ​​ഴ​​യ മ​​നോ​​ഹാ​​രി​​ത ഇ​​നി​​യി​​ല്ലെ​​ന്നു വി​​ശ്വ​​സി​​ക്കു​​ക പ്ര​​യാ​​സ​​ക​​ര​​മാ​​യ ഒ​​ന്നാ​​യി മാ​​റും.

വീ​​ടു​​ക​​ളു​​ടെ ചു​​വ​​രു​​ക​​ളി​​ൽ തൂ​​ക്കി​​യി​​രു​​ന്ന കു​​ടും​​ബ​​ചി​​ത്ര​​ങ്ങ​​ൾ ഉ​​രു​​ൾ​​പൊ​​ട്ട​​ലി​​ൽ വ​​ന്ന​​ടി​​ഞ്ഞ മ​​ര​​ക്കൊ​​ന്പു​​ക​​ളി​​ൽ ത​ങ്ങി​ക്കി​ട​​ക്കു​​ന്നു. ഇ​​വ​​ർ മ​​ണ്ണി​​ന​​ടി​​യി​​ലാ​​ണോ അ​​തോ മ​​ര​​ണം ഉ​​റ​​പ്പി​​ച്ചോ എ​​ന്ന് സ്ഥി​​രീ​​ക​​രി​​ച്ചി​​ട്ടി​​ല്ല. അ​തി​ന് വ​​ലി​​യ പാ​​റ​​ക്ക​​ഷണ​​ങ്ങ​​ൾ പൊ​​ട്ടി​​ച്ച് മ​​ണ്ണി​​ന​​ടി​​യി​​ൽ കി​​ട​​ക്കു​​ന്ന കോ​​ൺ​​ക്രീ​​റ്റ് കെ​​ട്ടി​​ട​​ങ്ങ​​ളി​​ലേ​​ക്ക് എ​ത്താ​ൻ ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കു ക​​ഴി​​യ​​ണം. എ​ന്നാ​ൽ, ദി​​വ​​സ​​ങ്ങ​​ളേ​​റെ വ​​രും മു​​ണ്ട​​ക്കൈ​​യു​​ടെ മ​​ണ്ണി​​ന​​ടി​​യി​​ൽ​​പ്പെ​​ട്ട​​വ​​രെ ക​​ണ്ടെ​​ത്താ​​ൻ.


തെരച്ചിൽ വനത്തിനുള്ളിലേക്കും

വ​​ന​​ത്തി​​നു​​ള്ളി​​ലേ​​ക്കും ചാ​ലി​യാ​റി​ന്‍റെ കൈ​​വ​​ഴി​​ക​​ള്‍, തോ​​ടു​​ക​​ള്‍ എ​​ന്നി​​വ കേ​​ന്ദ്രീ​​ക​​രി​​ച്ചും തെ​​ര​​ച്ചി​​ല്‍ ന​​ട​​ത്താ​​ന്‍ നി​​ല​​മ്പൂ​​ര്‍ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ല്‍ ചേ​​ര്‍​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ യോ​​ഗ​​ത്തി​​ല്‍ തീ​​രു​​മാ​​നി​​ച്ചു. ഇ​ന്ന​ലെ മാ​​ത്രം അ​​ഞ്ച്‌ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​ണ് ചാ​ലി​യാ​ർ പു​ഴ​യി​ൽ​നി​ന്നു ല​​ഭി​​ച്ച​ത്. 18 ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളും ചാ​​ലി​​യാ​​റി​​ന്‍റെ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ല്‍നി​​ന്നാ​​യി ല​​ഭി​​ച്ചു.

രാ​​ത്രി​​യോ​​ടെ വീ​ണ്ടും മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ എ​​ത്തു​​മെ​​ന്നാ​ണ് അ​​ധി​​കൃ​​ത​​ര്‍ ക​രു​തു​ന്ന​ത്. നി​​ല​​മ്പൂ​​ര്‍ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ല്‍നി​​ന്നു​​ള്ള അ​​വ​​സാ​​ന ക​​ണ​​ക്കു​​ക​​ള​​നു​​സ​​രി​​ച്ച് 58 മൃ​​ത​​ദേ​​ഹ​​ങ്ങ​​ളും 93 മൃ​​ത​​ദേ​​ഹ ഭാ​​ഗ​​ങ്ങ​​ളു​​മാ​​ണ് ല​​ഭി​​ച്ച​​ത്. 146 പോ​​സ്റ്റ്മോ​​ര്‍​ട്ട​ങ്ങ​ൾ ഇ​ന്ന​ലെ​​യോ​​ടെ പൂ​​ര്‍​ത്തി​​യാ​​ക്കി.

നി​​ല​​മ്പൂ​​ര്‍ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ല്‍നി​​ന്ന് മൂ​​ന്നു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞു. മേ​​പ്പാ​​ടി സി​​യാ ​​നൗ​​റി​​ന്‍ (11), ചൂ​​ര​​ല്‍​മ​​ല ആ​​മ​​ക്കു​​ഴി​​യി​​ല്‍ മി​​ന്‍​ഹാ ​​ഫാ​​ത്തി​​മ (14), മേ​​പ്പാ​​ടി മു​​ണ്ട​​ക്കൈ ക​​രു​​ണ സ​​രോ​​ജം വീ​​ട്ടി​​ല്‍ പാ​​ര്‍​ഥ​​ന്‍(74) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ളാ​​ണ് തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. ഇ​​വ​​രു​​ടെ മൃ​​ത​​ദേ​​ഹ​​ങ്ങ​​ള്‍ ബ​​ന്ധു​​ക്ക​​ള്‍ ഏ​​റ്റു​​വാ​​ങ്ങി കൊ​​ണ്ടു​​പോ​​വു​​ക​​യും ചെ​​യ്തു. മ​​റ്റു മൃ​​ത​​ദേ​​ഹ​​ങ്ങ​ൾ അ​​ധി​​കൃ​​ത​​ര്‍ വ​​യ​​നാ​​ട്ടി​​ല്‍ എ​​ത്തി​​ച്ചു.