രക്ഷാ ദൗത്യത്തിന് 1809 സേനാംഗങ്ങൾ
Friday, August 2, 2024 3:47 AM IST
കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല രക്ഷാദൗത്യം ഊർജിതമാക്കാൻ കേന്ദ്ര, സംസ്ഥാന സേനാ വിഭാഗത്തിലെ 1809 പേർ.
തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിന് സജീവമാണ്.
എൻഡിആർഎഫ്, സിആർപിഎഫ്, കര-വ്യോമനാവിക-സേനകൾ, കോസ്റ്റ് ഗാർഡ്, പോലീസ്, അഗ്നിരക്ഷാ സേനാംഗങ്ങൾ ഉൾപ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുന്നത്.
എൻഡിആർഎഫിന്റെ- 90, മദ്രാസ് എൻജിനിയറിംഗ് ഗ്രൂപ്പ് (എംഇജി)- 120, പ്രതിരോധ സുരക്ഷാ സേന (ഡിഎസ്സി)- 180, നാവികസേന- 68, ഫയർഫോഴ്സ്- 360, കേരള പോലീസ്- 866, തമിഴ്നാട് ഫയർഫോഴ്സ്, എസ്ഡിആർഎഫ് സേനകളിൽ നിന്നും- 60, ഹൈ ആൾട്ടിട്ട്യൂഡ് ടീം- 14, കോസ്റ്റ് ഗാർഡ്- 11, ടെറിട്ടോറിയൽ ആർമി- 40, ഡോഗ് സ്ക്വാഡിന്റെ സേവനവും രക്ഷാപ്രവർത്തനത്തിനുണ്ട്.