തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: വ​​​​യ​​​​നാ​​​​ട്ടി​​​​ലെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​റു കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ച്ചു. ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ഏ​​​​കോ​​​​പി​​​​പ്പി​​​​ക്കാ​​​​ൻ പ​​​​ണം അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്ന വ​​​​യ​​​​നാ​​​​ട് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​റു​​​​ടെ അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​പ്പോ​​​​ൾ തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

മേ​​​​പ്പാ​​​​ടി​​​​ക്കു സ​​​​മീ​​​​പം ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലു​​​​ണ്ടാ​​​​യ മു​​​​ണ്ട​​​​ക്കൈ, ചൂ​​​​ര​​​​ൽ​​​​മ​​​​ല, അ​​​​ട്ട​​​​മ​​​​ല എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ ദു​​​​രി​​​​താ​​​​ശ്വാ​​​​സ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള ദു​​​​ര​​​​ന്തനി​​​​വാ​​​​ര​​​​ണ വ​​​​കു​​​​പ്പ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കി​​​​യ​​​​ത്.

ജ​​​​ന​​​​ങ്ങ​​​​ളെ മാ​​​​റ്റിപ്പാ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ര​​​​ണ്ടു കോ​​​​ടി, ആ​​​​ഹാ​​​​ര​​​​ത്തി​​​​നും വ​​​​സ്ത്ര​​​​ത്തി​​​​നും ര​​​​ണ്ടു കോ​​​​ടി, മ​​​​റ്റി​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ര​​​​ണ്ടു കോ​​​​ടി എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​ത്ത ദു​​​​ര​​​​ന്തം നേ​​​​രി​​​​ടാ​​​​നു​​​​ള്ള ആ​​​​ദ്യ​​​​ഘ​​​​ട്ട പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഈ ​​​​തു​​​​ക അ​​​​പ​​​​ര്യാ​​​​പ്ത​​​​മാ​​​​ണെ​​​​ന്ന വാ​​​​ദ​​​​വു​​​​മു​​​​ണ്ട്.


സം​​​​സ്ഥാ​​​​ന ദു​​​​ര​​​​ന്ത പ്ര​​​​തി​​​​ക​​​​ര​​​​ണ നി​​​​ധി​​​​യു​​​​ടെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​പ്ര​​​​കാ​​​​രം മാ​​​​ത്രം തു​​​​ക വി​​​​നി​​​​യോ​​​​ഗി​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​നി​​​​യോ​​​​ഗം സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വ​​​​രം പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും വി​​​​നി​​​​യോ​​​​ഗ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് സ​​​​ർ​​​​ക്കാ​​​​രി​​​​ലേ​​​​ക്കു ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്നു.

ജ​​​​ന​​​​ങ്ങ​​​​ളെ മാ​​​​റ്റിപ്പാ​​​​ർ​​​​പ്പി​​​​ക്കാ​​​​ൻ ബ​​​​ജ​​​​റ്റി​​​​ൽ 42.16 കോ​​​​ടി വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ൽ ഇ​​​​തി​​​​ൽ പ​​​​ദ്ധ​​​​തിയി​​​​ത​​​​ര ഫ​​​​ണ്ടി​​​​ൽനി​​​​ന്ന് രണ്ടു കോ​​​​ടി​​​​യാ​​​​ണ് മാ​​​​റ്റി​​​​പ്പാ​​​​ർ​​​​പ്പി​​​​ക്കാ​​​​നാ​​​​യി വ​​​​യ​​​​നാ​​​​ടി​​​​ന് അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.

ആ​​​​ഹാ​​​​ര​​​​ത്തി​​​​നും വ​​​​സ്ത്ര​​​​ത്തി​​​​നും 40.25 കോ​​​​ടി​​​​യും മ​​​​റ്റി​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി 317.58 കോ​​​​ടി​​​​യും ബ​​​​ജ​​​​റ്റി​​​​ൽ വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​വ​​​​യി​​​​ൽ നി​​​​ന്നാ​​​​ണ് ഈ ​​​​ര​​​​ണ്ട് ഹെ​​​​ഡു​​​​ക​​​​ളി​​​​ലാ​​​​യി നാ​​​​ലു കോ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത്.