കുടിവെള്ളത്തിനു പദ്ധതിയില്ല; ഉറവകള്‍ ആശ്രയം
Friday, August 2, 2024 3:47 AM IST
വിലങ്ങാട്: ഉരുള്‍പൊട്ടലുണ്ടായ വിലങ്ങാട് മഞ്ഞക്കുന്ന് മഞ്ഞച്ചീളി പ്രദേശത്ത് സര്‍ക്കാരിന്റെ കുടിവെള്ള പദ്ധതികളൊന്നുമില്ല. കിണറുകള്‍ കുറവായതിനാല്‍ മലമുകളിലെ ഉറവകളെയാണു കുടിവെള്ളത്തിനു പ്രദേശവാസികള്‍ ആശ്രയിക്കുന്നത്. ഓലികളില് പൈപ്പിട്ട് വീടുകളിലേക്കു വെള്ളമെത്തിക്കുകയാണ് ഇവിടത്തുകാര്‍ ചെയ്യുന്നത്.
ഉരുള്‍പൊട്ടലില്‍ ഇത്തരം പൈപ്പുകളെല്ലാം ഒലിച്ചുപോയി. പുഴയുടെ ഓരങ്ങളില്‍ കുടിവെള്ളത്തിന്റെ പൈപ്പുകള്‍ മരത്തിലും മറ്റും കുടുങ്ങിക്കിടക്കുന്നതു കാണാം.
ഉരുള്‍പൊട്ടലിനുശേഷം വൈദ്യുതിബന്ധം പൂര്‍ണമായി തകര്‍ന്നു. വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ ദിവസങ്ങളെടുക്കും.