ജോണ്‍ കച്ചിറമറ്റത്തിന് ചരിത്രസൂരി അവാര്‍ഡ്
Tuesday, May 28, 2024 12:39 AM IST
കോട്ടയം: കേരള റൈറ്റേഴ്സ് കോണ്‍ഫറന്‍സ് ഏര്‍പ്പെടുത്തിയ ചരിത്രസൂരി അവാര്‍ഡിന് ജോണ്‍ കച്ചിറമറ്റം അര്‍ഹനായി.
ക്രൈസ്തവരും ദേശീയപ്രസ്ഥാനങ്ങളും, കേരളസഭാതാരങ്ങള്, കേരള സഭാപ്രതികള്‍, കുണ്ടറ വിളംബരം തുടങ്ങി ഒട്ടേറെ ചരിത്രഗ്രന്ഥരചനകളെ പരിഗണിച്ചാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.
ജൂണ്‍ ഒന്നിന് വൈകുന്നേരം 3.30ന് ജോണ്‍ കച്ചിറമറ്റത്തിന്റെ ഭവനത്തില്‍ നടക്കുന്ന ചടങ്ങില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അവാര്‍ഡ് സമ്മാനിക്കും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ദീപിക ചീഫ് എഡിറ്റര്‍ റവ.ഡോ. ജോര്‍ജ് കുടിലില്‍, ഡോ. ചാള്‍സ് ഡയസ്, അഡ്വ. ജേക്കബ് അറയ്ക്കല്‍, അഡ്വ. ബിജു പറയന്നിലം തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.
എകെസിസി പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ച കച്ചിറമറ്റത്തിനു കേരള സഭാതാരം അവാര്‍ഡ്, ബെഞ്ചമിന്‍ ബെയ്ലി അവാര്‍ഡ്, ജോര്‍ജ് മെനേസിസ് അവാര്‍ഡ്, മാര്‍ കരിയാറ്റി അവാര്‍ഡ്, സിസ്റ്റര്‍ മേരി ബനീഞ്ഞ അവാര്‍ഡ്, ഷെവ. വി.സി. ജോര്‍ജ് അവാര്‍ഡ്, സഭാരത്നം അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.