സിഎസ്ഐ കൊച്ചി മഹായിടവക ബിഷപ്: പാനലിൽ നാലു വൈദികർ
Friday, May 24, 2024 5:26 AM IST
ആലുവ: സിഎസ്ഐ കൊച്ചി മഹായിടവക ബിഷപ് നിയമനത്തിനുള്ള പാനലിൽ നാലു വൈദികർ. റവ. കുര്യൻ പീറ്റർ, റവ. ജോൺ ജോസഫ്, റവ. പി.കെ. മാമ്മൻ, റവ. ജോൺസൺ ഇ ജോർജ് എന്നിവരെയാണ് സ്പെഷൽ ഡയോസിസൻ കൗൺസിൽ തെരഞ്ഞെടുത്തത്.
എറണാകുളം ബ്രോഡ്വേ സിഎസ്ഐ ഇമ്മാനുവൽ കത്തീഡ്രലിൽ നടന്ന കൗൺസിൽ മീറ്റിംഗിന് ബിഷപ് ഇൻ ചാർജ് റവ. സാബു മലയിൽ കോശി ചെറിയാൻ നേതൃത്വം നൽകി. ചെന്നൈ ആസ്ഥാനമായ സിനഡ് തീരുമാനപ്രകാരം ഈ നാലു വൈദികരിൽ ഒരാൾ മഹായിടവകയുടെ എട്ടാമത് ബിഷപ്പായി സ്ഥാനാരോഹണം ചെയ്യും.