ഇറേനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു
Monday, May 6, 2024 5:42 AM IST
കൊയിലാണ്ടി: പുറംകടലിൽനിന്ന് ഇറേനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു.
കന്യാകുമാരി സ്വദേശികളായ ആറു മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിനു പോയ സംഘത്തിലുള്ളവരാണ് ഇവർ.
ശമ്പളം കിട്ടാത്തതിനെത്തുടർന്ന് രക്ഷപ്പെട്ട് എത്തിയ സംഘത്തെ കോസ്റ്റ് ഗാർഡ് പിടികൂടുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് 20 നോട്ടിക്കൽ മൈൽ അകലെനിന്നാണ് ബോട്ട് പിടികൂടിയത്.