വാദിക്കാൻ 394 പേര്കൂടി
Monday, May 6, 2024 5:42 AM IST
കൊച്ചി: ബാര് കൗണ്സില് ഓഫ് കേരളയുടെ ആഭിമുഖ്യത്തില് ഹൈക്കോടതി ഓഡിറ്റോറിയത്തില് നടന്ന ചടങ്ങിൽ 394 നിയമ ബിരുദധാരികള് അഭിഭാഷകരായി എന്റോള് ചെയ്തു.
ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എസ്. ഈശ്വര്, ജസ്റ്റീസ് എസ്. മധു എന്നിവര് സര്ട്ടിഫിക്കറ്റുകള് വിതരണം ചെയ്തു. ബാര് കൗണ്സില് ചെയര്മാന് അഡ്വ. കെ.എന്. അനില്കുമാര് അധ്യക്ഷത വഹിച്ച ചടങ്ങില് അഡ്വ. എസ്.കെ. പ്രമോദ്, അഡ്വ. പി. സന്തോഷ്കുമാര്, അഡ്വ. കെ.കെ. നാസര് എന്നിവര് പ്രസംഗിച്ചു.