യുപിഎസ്സി പരീക്ഷ: 21ന് മെട്രോ സർവീസ് രാവിലെ ഏഴു മുതൽ
Friday, April 19, 2024 1:10 AM IST
കൊച്ചി: യുപിഎസ്സിയുടെ നാഷണല്‍ ഡിഫന്‍സ് അക്കാഡമി, നേവല്‍ അക്കാഡമി, കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ 21ന് കൊച്ചി മെട്രോ സര്‍വീസ് രാവിലെ ഏഴിന് ആരംഭിക്കും. നിലവില്‍ ഞായറാഴ്ചകളില്‍ രാവിലെ 7.30നാണ് മെട്രോ സര്‍വീസ് ആരംഭിച്ചിരുന്നത്.