വയനാട് മുള്ളൻകൊല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നുതിന്നു
Monday, February 26, 2024 3:06 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ കടുവ പശുക്കിടാവിനെ കൊന്നുതിന്നു. കാക്കനാട്ട് തോമസിന്റെ ഒരു വയസുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. തൊഴുത്തിൽ കയറിയാണ് കടുവ പശുക്കിടാവിനെ പിടിച്ചത്. തൊഴുത്തിന് 200 മീറ്റർ മാറിയാണ് പശുക്കുട്ടിയുടെ ജഡാവശിഷ്ടം കണ്ടത്. വനസേനാംഗങ്ങൾ സ്ഥലത്തു തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കാണാനായില്ല.
പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ വിവിധഭാഗങ്ങളിൽ ശല്യം ചെയ്യുന്ന കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായിരുന്നു. ഇതേത്തുർന്ന് വനസേന കടുവയെ തെരയുന്നതിനിടെയാണ് മുള്ളൻകൊല്ലിയിൽ പശുക്കിടാവിനെ കൊന്നത്.