എന്‍എസ്എസിന് 183.43 കോടിയുടെ ആസ്തി
Saturday, September 30, 2023 1:28 AM IST
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റിക്ക് 183.43 കോടിരൂപയുടെ ആസ്തി. എന്‍എസ്എസ് ബാക്കിപത്ര അവതരണ സമ്മേളനത്തില്‍ പ്രസിഡന്റ് ഡോ. എം. ശശികുമാറാണ് ഇക്കാര്യം അറിയിച്ചത്.
മുന്നിരുപ്പ് ഉള്‍പ്പെടെ 130.52 കോടി രൂപ വരവും 112.35 കോടിരൂപ ചെലവും 18.16 കോടി രൂപ നീക്കിയിരുപ്പും 6.54 കോടി രൂപ റവന്യൂമിച്ചവും കാണിക്കുന്ന ഇന്‍കം ആൻഡ് എക്സപെന്റീച്ചര് സ്റ്റേറ്റ്മെന്റുമാണ് ബാലന്‍സ് ഷീറ്റ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.
എന്‍എസ്എസ് ട്രഷറര്‍ എന്‍.വി. അയ്യപ്പന്‍പിള്ള അവതരിപ്പിച്ച ഓഡിറ്റേഴ്സ് റിപ്പോര്‍ട്ടും ചര്‍ച്ചകള്‍ക്ക് ശേഷം യോഗം പാസാക്കി. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ മുഖ്യപ്രസംഗം നടത്തി.