കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കും 28ന് അവധി
Tuesday, September 26, 2023 6:57 AM IST
തിരുവനന്തപുരം: നബിദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ കേന്ദ്രസർക്കാർ ജീവനക്കാർക്കും 28നായിരിക്കും അവധി. സംസ്ഥാനസർക്കാർ 27ലെ പൊതുഅവധി 28ലേക്ക് മാറ്റി പുനഃക്രമീകരിച്ചിരുന്നു. ഇതുപ്രകാരം 27ന് പ്രവൃത്തിദിനമായിരിക്കും. കലണ്ടറിൽ 27നായിരുന്നു അവധി കണക്കാക്കിയിരുന്നത്.
ബാങ്കുകൾക്കും അവധി
തിരുവനന്തപുരം: നബിദിന അവധി 28ലേക്കു മാറ്റി സർക്കാർ ഉത്തരവിറക്കി. 28ന് നെഗോഷ്യബിൾ ഇൻസ്ട്രമെന്റ്സ് ആക്ട് അനുസരിച്ച് ബാങ്കുകൾക്കും അവധിയാണ്. സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, പ്രഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് 28ന് അവധിയാണ്.