സഹകരണ ബാങ്കിന്റെ നോട്ടീസ് : നിർധന കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യക്കു ശ്രമിച്ചു
Tuesday, September 26, 2023 4:55 AM IST
കൊരട്ടി: കാടുകുറ്റി സർവീസ് സഹകരണ ബാങ്കിന്റെ ഡിമാൻഡ് നോട്ടീസ് വീടിന്റെ ചുമരിൽ പതിച്ച മനോവ്യഥയിൽ നിർധന കുടുംബത്തിലെ മൂന്നു പേർ ആത്മഹത്യക്ക് ശ്രമിച്ചു.
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കാതിക്കുടം ചെറാലക്കുന്ന് മച്ചിങ്ങൽ വീട്ടിൽ തങ്കമണി (69), മകൾ ഭാഗ്യലക്ഷ്മി (46), ഭാഗ്യലക്ഷ്മിയുടെ പത്തുവയസുള്ള മകൻ എന്നിവരാണ് അമിതമായി ഗുളിക ചേർത്ത പായസം കഴിച്ചതിനെ തുടർന്ന് അവശനിലയിൽ ആശുപത്രിയിൽ കഴിയുന്നത്. തങ്കമണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.