എഐ കാമറകൾ നാളെമുതൽ പണി തുടങ്ങും
Sunday, June 4, 2023 12:41 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എഐ കാമറകൾ നാളെമുതൽ ഗതാഗത നിയമലംഘനങ്ങൾക്കു പിഴ ചുമത്തും. അതേസമയം നാളെ മുതൽ എഐ കാമറകൾക്കു മുന്നിൽ സമര പരിപാടികൾ നടത്തുന്നതിനാണ് പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചിട്ടുള്ളത്.
726 എഐ കാമറകളാണ് സംസ്ഥാനത്തൊട്ടാകെ സ്ഥാപിച്ചിട്ടുള്ളത്. ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 500 രൂപ, ടുവീലറിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്താൽ 1000 രൂപ, ഡ്രൈവിംഗിനിടെ ഫോണ് ഉപയോഗിച്ചാൽ 2000 രൂപ, അനധികൃത പാർക്കിംഗ് 250 രൂപ, അമിതവേഗം 1500 രൂപ എന്നിങ്ങനെയാണ് പിഴ. ഇരുചക്ര വാഹനങ്ങളിലെ മൂന്നാം യാത്രക്കാരന് 12 വയസിൽ താഴെയാണെങ്കിൽ പിഴ ഈടാക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്.