തദ്ദേശ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം
Thursday, June 1, 2023 1:48 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശസ്ഥാപന വാർഡുകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും ഒന്പതു വാർഡുകളിൽ വീതം വിജയിച്ചു. ബിജെപി ഒരു വാർഡിൽ വിജയിച്ചു.
നാലു വാർഡുകൾ എൽഡിഎഫ് കൈയടക്കിയപ്പോൾ മൂന്നു വാർഡുകൾ ബിജെപി പിടിച്ചെടുത്തു. ബിജെപിക്ക് ഒരു വാർഡ് നഷ്ടപ്പെട്ടു. പൂഞ്ഞാർ പഞ്ചായത്തിലെ പെരുനിലം വാർഡ് ജനപക്ഷത്തിൽനിന്ന് സിപിഎം പിടിച്ചെടുത്തു.