വയോജന നയം കാലാനുസൃതമായി പരിഷ്കരിക്കുമെന്നു മുഖ്യമന്ത്രി
Thursday, June 1, 2023 12:47 AM IST
തിരുവനന്തപുരം: വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പാക്കുമെന്നും വയോജന നയം കാലോചിതമായി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളുമായി ചേർന്ന് കരട് തയാറാക്കാനും നിർദേശിച്ചു. ആർദ്രം മിഷൻ ഉന്നതതലയോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
യോഗത്തിൽ മന്ത്രി വീണ ജോർജ്, ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് തുടങ്ങിയവർ പങ്കെടുത്തു.