തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്ത് ഒ​​ന്നാം വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ്ര​​വേ​​ശ​​ന​​ത്തി​​നാ​​യി ജൂ​​ണ്‍ ര​​ണ്ടു മു​​ത​​ൽ അ​​പേ​​ക്ഷി​​ക്കാം. ഒ​​ൻ​​പ​​തു വ​​രെ ഓ​​ണ്‍​ലൈ​​നാ​​യാ​​ണ് അ​​പേ​​ക്ഷ​​ക​​ൾ സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട​​ത്.

ട്ര​​യ​​ൽ അ​​ലോ​​ട്ട്മെ​​ന്‍റ് ജൂ​​ണ്‍ 13നു ​​ന​​ട​​ത്തും. ആ​​ദ്യ അ​​ലോ​​ട്ട്മെ​​ന്‍റ് 19നും ​മു​​ഖ്യ​​ഘ​​ട്ട​​ത്തി​​ലെ അ​​വ​​സാ​​ന അ​​ലോ​​ട്ട്മെ​​ന്‍റ് ജൂ​​ലൈ ഒ​​ന്നി​​നും പൂ​​ർ​​ത്തി​​യാ​​കും. മു​​ഖ്യ ഘ​​ട്ട​​ത്തി​​ലെ മൂ​​ന്ന് അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ലെ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​ക്കി ജൂ​​ലൈ അ​​ഞ്ചി​​ന് പ്ല​​സ് വ​​ണ്‍ ക്ലാ​​സു​​ക​​ൾ ആ​​രം​​ഭി​​ക്കും.


മു​​ഖ്യ ഘ​​ട്ടം ക​​ഴി​​ഞ്ഞാ​​ൽ ഒ​​ഴി​​വു​​ള്ള സീ​​റ്റു​​ക​​ളി​​ലേ​​ക്ക് പു​​തി​​യ അ​​പേ​​ക്ഷ​​ക​​ൾ ക്ഷ​​ണി​​ച്ച് സ​​പ്ലി​​മെ​​ന്‍റ​​റി അ​​ലോ​​ട്ട്മെ​​ന്‍റു​​ക​​ളി​​ലൂ​​ടെ പ്ര​​വേ​​ശ​​നം ന​​ട​​ത്തി ഓ​​ഗ​​സ്റ്റ് നാ​​ലി​​ന് പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ൾ അ​​വ​​സാ​​നി​​പ്പി​​ക്കും.