കോളജിലെ ആൾമാറാട്ടം: എസ്എഫ്ഐ നേതാവിനെ സസ്പെന്ഡ് ചെയ്തു
Tuesday, May 23, 2023 12:17 AM IST
തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യൻ കോളജിലെ ആൾമാറാട്ട സംഭവത്തിൽ എസ്എഫ്ഐ നേതാവ് എ.വിശാഖിനെ സസ്പെൻഡ് ചെയ്തു. പുതിയ പ്രിൻസിപ്പൽ ഡോ.എൻ.കെ.നിഷാദാണു വിശാഖിനെതിരേ നടപടിയെടുത്തത്.
ആൾമാറാട്ട സംഭവം നടന്നപ്പോൾ പ്രസിൻസിപ്പലായിരുന്ന ജി.ജെ. ഷൈജുവിനെ കോളജ് മാനേജ്മെന്റ് കേരള സർവകലാശാലയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.
സർവകലാശാലാ രജിസ്ട്രാറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, പ്രിൻസിപ്പലായിരുന്ന ഷൈജുവിനെതിരേയും എസ്എഫ്ഐ നേതാവ് വിശാഖിനെതിരേയും പോലീസ് ക്രിമിനൽ കേസെടുത്തിരുന്നു. ഷൈജുവിനെ ഒന്നാം പ്രതിയാക്കിയും വിശാഖിനെ രണ്ടാം പ്രതിയാക്കിയുമാണു കേസ്.