ബില്ലുകൾക്ക് അംഗീകാരം നല്കാത്ത നടപടി: ഗവർണറെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ വിമർശനം
Tuesday, May 23, 2023 12:17 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭ പാസാക്കിയ ചില ബില്ലുകൾ പിടിച്ചുവച്ചിരിക്കുന്ന ഗവർണറുടെ നടപടിയെ ഉപരാഷ്ട്രപതിയുടെയും ഗവർണറുടെയും സാന്നിധ്യത്തിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സംസ്ഥാന നിയസഭ പാസാക്കിയ ചില ബില്ലുകൾ അനുമതി കിട്ടാതെ അനിശ്ചിത കാലതാമസം ഉണ്ടാകുന്ന കാര്യം വിസ്മരിക്കാനാവില്ലെന്ന പരാമർശത്തോടെയായിരുന്നു ബില്ല് തടഞ്ഞുവച്ച നടപടിയിൽ മുഖ്യമന്ത്രി പരാമർശം തുടങ്ങിയത്.