നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ്: അഡ്വ.കെ.എന്‍. അഭിലാഷ് അഭിഭാഷക കമ്മീഷൻ
Tuesday, May 23, 2023 12:17 AM IST
കൊച്ചി: പെരിന്തല്‍മണ്ണ നിയോജകമണ്ഡലത്തില്‍നിന്നു ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നാരോപിച്ച് എതിര്‍സ്ഥാനാര്‍ഥി കെ.പി. മുഹമ്മദ് മുസ്തഫ നല്കിയ ഹര്‍ജിയില്‍ തെളിവെടുപ്പിന് അഡ്വ. കെ.എന്‍. അഭിലാഷിനെ അഭിഭാഷക കമ്മീഷനായി ഹൈക്കോടതി നിയോഗിച്ചു.
ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിക്കുന്നത്. തെളിവെടുപ്പിന്റെ പുരോഗതി വിലയിരുത്താന്‍ ഹര്‍ജി 26ന് വീണ്ടും പരിഗണിക്കും.