കെഎൻഇഎഫ് സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും
Tuesday, May 23, 2023 12:17 AM IST
തിരുവനന്തപുരം: കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെഎൻഇഎഫ് ) സംസ്ഥാന സമ്മേളനം ഇന്നു തുടങ്ങും. തിരുവനന്തപുരത്തു മൂന്നു ദിവസമായി നടക്കുന്ന സമ്മേളനത്തിൽ 300 പ്രതിനിധികൾ പങ്കെടുക്കും.
നാളെ നടക്കുന്ന ട്രേഡ് യൂണിയൻ സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 10 ന് ബിടിആർ ഭവനിൽ നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ. അനിലും ഉച്ചയ്ക്ക് 12ന് ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.
ഇന്നു രാവിലെ 11-നു മാറുന്ന കാലത്തെ മാധ്യമങ്ങൾ പ്രതിസന്ധിയും ഭാവിയും എന്ന വിഷയത്തിൽ കേസരി ഹാളിൽ നടക്കുന്ന സെമിനാർ മുൻ പ്രതിപ ക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നാളെ വൈകുന്നേരം നാലിനു കേസരിയിൽ നിന്നും തന്പാനൂരിലേക്ക് വിളംബര ജാഥ നടക്കും.