വന്യജീവി ആക്രമണം: അടിയന്തര നടപടി സ്വീകരിക്കണമെന്ന് പി.ജെ. ജോസഫ്
Tuesday, May 23, 2023 12:17 AM IST
കോട്ടയം: വന്യജീവി ആക്രമണങ്ങളിൽനിന്നും ജനങ്ങളെ രക്ഷിക്കാൻ ഫലപ്രദമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്.
വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിനും പരുക്കേറ്റവർക്കും ഇപ്പോൾ നൽകുന്ന നഷ്ടപരിഹാര തുക അപര്യാപ്തമാണ്. ഇതു ഗണ്യമായി വർധിപ്പിക്കണമെന്നും ജോസഫ് പറഞ്ഞു.