എട്ടുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും പിഴയും
Tuesday, May 23, 2023 12:17 AM IST
കൊച്ചി: എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000 രൂപ പിഴയും ശിക്ഷ. കൊല്ലം പരവൂര്‍ ചിറക്കത്തഴം കരയില്‍ കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണു (55 ) എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമന് ശിക്ഷിച്ചത്.