കുങ്കിത്താവളത്തിലെത്തി അരിക്കൊമ്പൻ കോന്നി സുരേന്ദ്രനെതിരേ ചിഹ്നം വിളിച്ചു
Sunday, April 2, 2023 1:04 AM IST
രാജകുമാരി: ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപത്തെ കുങ്കിത്താവളത്തിലെത്തി അരിക്കൊമ്പൻ കോന്നി സുരേന്ദ്രനെ ആക്രമിക്കാൻ ശ്രമിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
ഏതാനും ദിവസങ്ങളായി അരിക്കൊമ്പനുൾപ്പെടെയുള്ള കാട്ടാനക്കൂട്ടം കുങ്കിക്യാന്പിനു സമീപത്തു തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ ക്യാന്പിലെത്തിയ അരിക്കൊമ്പനെ കുങ്കിയാനകളുടെ പാപ്പാന്മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു തുരത്തിയോടിച്ചു. ഇനിയും കാട്ടാന എത്താൻ സാധ്യതയുള്ളതിനാൽ ശക്തമായ സുരക്ഷാ മുൻകരുതലോടെയാണ് ക്യാന്പംഗങ്ങൾ പ്രദേശത്തു തുടരുന്നത്.