ഉത്സവസമയത്ത് അമിത ചാർജ്: മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങി
Sunday, April 2, 2023 12:58 AM IST
തിരുവനന്തപുരം: വിഷു, ഈസ്റ്റർ ഉത്സവ സമയത്ത് യാത്രക്കാരിൽ നിന്ന് ഇതരസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകി.
ഇതിൽ കർശന നടപടി സ്വീകരിക്കുന്നതിനു എല്ലാ ആർടിഒ, എൻഫോഴ്സ്മെന്റ് ആർടിഒമാർക്കും ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. അമിത ചാർജ് ഈടാക്കിയതു സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലുള്ള എൻഫോഴ്സ്മെന്റ് ആർടിഒമാരുടെ വാട്ട്സ് ആപ്പ് നമ്പരിലേക്ക് അയയ്ക്കാം.