രാജശ്രീയ്ക്ക് പകരം താത്കാലിക വിസിയായി നിയമിക്കാനായി സർക്കാർ സമർപ്പിച്ച മൂന്നംഗ പാനലിലെ ഒന്നാമത്തെ പേരുകാരനായിരുന്നു ഡോ. സജി ഗോപിനാഥ്.
എന്നാൽ, അന്ന് സർക്കാർ നല്കിയ ലിസ്റ്റ് തള്ളിയ ഗവർണർ ഡോ. സിസ തോമസിന് താത്കാലിക വിസിയുടെ ചുമതല കൈമാറുകയായിരുന്നു. സർക്കാരും ഗവർണറും തമ്മിലുള്ള ശീതസമരത്തിന്റെ ഭാഗമായായിരുന്നു അന്നത്തെ നീക്കം.