അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; ഓടിക്കൊണ്ടിരുന്ന ജീപ്പ് മറിച്ചിട്ടു
Saturday, April 1, 2023 1:39 AM IST
അഗളി: അട്ടപ്പാടിയിൽ വീണ്ടും കാട്ടാനക്കൂട്ടം. വെള്ളമാരി ഊരിനു സമീപമാണു കഴിഞ്ഞ ദിവസം രാത്രി കാട്ടാനക്കൂട്ടം ഇറങ്ങിയത്. സ്വകാര്യ റിസോർട്ടിനുള്ളിലൂടെ എട്ട് ആനകൾ നടക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസവും പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. ചിണ്ടക്കി ഊരിലും കാട്ടാന ആക്രമണം നടത്തി. ഒറ്റയാൻ ജീപ്പ് കുത്തി മറിച്ചിട്ടു.
തലനാരിഴയ്ക്കാണ് ജീപ്പിലെ നാലു പേരും രക്ഷപ്പെട്ടത്. ചിണ്ടക്കി സ്വദേശിയായ ചന്ദ്രന്റെയാണു ജീപ്പ്. ചിണ്ടക്കി ഊരിലിറങ്ങിയ ആനയെ ഓടിക്കുന്നതിനിടയിലാണ് വാഹനം ആനയുടെ മുന്നിൽ പെട്ടതെന്ന് വനം വകുപ്പ് പറഞ്ഞു.