റഷ്യൻ യുവതി പീഡിപ്പിക്കപ്പെട്ട സംഭവം: പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു
Saturday, April 1, 2023 1:39 AM IST
കോഴിക്കോട്: കൂരാച്ചുണ്ടിൽ റഷ്യൻ യുവതിക്കു പീഡനമേറ്റ സംഭവത്തിൽ പ്രതി അഖിലിനെ ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
ശാസ്ത്രീയ തെളിവ് ശേഖരിക്കണമെന്നു പോലീസ് ആവശ്യപ്പെട്ടതിനു പിന്നാലെയാണു കോടതി നടപടി. പേരാമ്പ്ര ജുഡീഷൽ മജിസ്ട്രേറ്റ് ആണ് അഖിലിനെ കസ്റ്റഡിയിൽ വിട്ടത്. പീഡനത്തിനിരയായ യുവതിയെ എംബസികളുടെ സഹായത്തോടെ കഴിഞ്ഞ ദിവസം നാട്ടിലേക്കു തിരിച്ചയച്ചിരുന്നു.
മാർച്ച് 24-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട അഖിലിനൊപ്പം ഖത്തറിൽനിന്ന് എത്തിയ റഷ്യൻ യുവതിയെ പരിക്കേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് അഖിൽ നടത്തിയ പീഡനങ്ങളുടെ കഥ യുവതി വെളിപ്പെടുത്തിയത്.
അന്നുതന്നെയാണ് കൂരാച്ചുണ്ട് സ്വദേശിയായ അഖിൽ അറസ്റ്റിലാകുന്നത്. ആഖിൽ ലഹരിക്ക് അടിമയെന്നാണ് റഷ്യൻ യുവതി പോലീസിനു മൊഴി നൽകിയിരിക്കുന്നത്. അന്വേഷണത്തില്‍ ഇത് ശരിയാണെന്ന് പോലീസിനു വ്യക്തമായി.