മൗണ്ട് സെന്റ് തോമസിലെ വിശുദ്ധവാര തിരുക്കർമങ്ങൾ
Saturday, April 1, 2023 1:39 AM IST
കൊച്ചി: സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ചാപ്പലിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമികത്വത്തിൽ വിശുദ്ധ വാര ശുശ്രൂഷകൾ നടക്കും. നാളെ രാവിലെ ഏഴിനു കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, ദിവ്യബലി.
പെസഹാ വ്യാഴം രാവിലെ ഏഴിന് കാലുകഴുകൽ ശുശ്രൂഷ, ദിവ്യബലി. ദുഃഖവെള്ളി രാവിലെ ഏഴിന് പീഡാനുഭവ വായന, വിശുദ്ധ കുർബാന സ്വീകരണം, കുരിശിന്റെ വഴി. ദുഃഖശനി രാവിലെ ഏഴിന് തിരുക്കർമങ്ങൾ ആരംഭിക്കും. ഉയിർപ്പുതിരുനാളിന്റെ ശുശ്രൂഷകൾ രാത്രി 11.30ന് ആരംഭിക്കും.