മനോഹരനെ മര്‍ദിച്ചത് എസ്ഐ മാത്രമെന്നു കമ്മീഷണര്‍
Thursday, March 30, 2023 12:53 AM IST
കൊച്ചി: തൃപ്പൂണിത്തുറയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ, ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച മനോഹരനെ എസ്ഐ മര്‍ദിച്ചെന്നു സമ്മതിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍.
എസ്ഐ മാത്രമാണു മനോഹരനെ മര്‍ദിച്ചത്. അതുകൊണ്ടാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചിരുന്നു. സംഭവസമയത്ത് വാഹനത്തില്‍ മറ്റു മൂന്ന് പോലീസുകാരുമുണ്ടായിരുന്നു. എന്നാല്‍ ഇവരാരും മര്‍ദിച്ചതിനു തെളിവില്ല. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കമ്മീഷണര്‍ അറിയിച്ചു.