ആംഡ് പോലീസ് ബറ്റാലിയന് എസ്ഐ: ട്രാന്‍സ്ജെന്‍ഡര്‍ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി
Sunday, March 26, 2023 1:35 AM IST
കൊച്ചി: കേരള ആംഡ് പോലീസ് ബറ്റാലിയന് എസ്ഐ തസ്തികയിലേക്ക് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന വ്യക്തിയുടെ അപേക്ഷ താത്കാലികമായി പരിഗണിക്കണമെന്ന കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെഎടി) ഉത്തരവ് ഹൈക്കോടതി ശരിവച്ചു.
കെഎടിയുടെ ഇടക്കാല ഉത്തരവിനെതിരേ പിഎസ്സി നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് എസ്.വി. ഭട്ടി, ജസ്റ്റീസ് ബസന്ത് ബാലാജി എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വിധി പറഞ്ഞത്.
ട്രാന്സ്മാന് വിഭാഗത്തിലുള്‍പ്പെട്ട എറണാകുളം മുളന്തുരുത്തി സ്വദേശി അര്ജുന് ഗീത പിഎസ് സിക്കെതിരേ നൽകിയ ഹര്‍ജിയിലാണ് ഡിവിഷൻ ബ ഞ്ചിന്റെ ഉത്തരവ്.