ഐടിസിസി ബിസിനസ് കോണ്‍ക്ലേവ്
Thursday, January 5, 2023 1:29 AM IST
കൊച്ചി: ഇന്‍ഡോ ട്രാന്‍സ് വേള്‍ഡ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ (ഐടിസിസി) ആഭിമുഖ്യത്തില്‍ 8, 9 തീയതികളില്‍ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ബിസിനസ് കോണ്‍ക്ലേവ് നടത്തും. തിങ്ക് വൈസ് ഗോ ഗ്ലോബല്‍ എന്ന ആശയത്തിലാണു കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മുന്നൂറോളം സംരംഭകര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ഫോൺ: 0484 3519393, 7592915555, indotransworld.org