ദു​​ബാ​​യ്: ഐ​​സി​​സി പു​​രു​​ഷ ടെ​​സ്റ്റ് ടീം ​​റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​ക്കു സ്ഥാ​​ന ന​​ഷ്ടം. ര​​ണ്ടി​​ൽ​​നി​​ന്ന് മൂ​​ന്നി​​ലേ​​ക്ക് ഇ​​ന്ത്യ ഇ​​റ​​ങ്ങി. ബോ​​ർ​​ഡ​​ർ-​​ഗാ​​വ​​സ്ക​​ർ ട്രോ​​ഫി 3-1നു ​​ന​​ഷ്ട​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ റാ​​ങ്ക് മൂ​​ന്നി​​ലേ​​ക്ക് ഇ​​റ​​ങ്ങി​​യ​​ത്.

പാ​​ക്കി​​സ്ഥാ​​നെ​​തി​​രാ​​യ ര​​ണ്ടു മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കി​​യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ര​​ണ്ടാം റാ​​ങ്കി​​ലേ​​ക്ക് ഉ​​യ​​ർ​​ന്നു. ഇ​​ന്ത്യ​​ക്ക് 109ഉം ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് 112ഉം ​​റേ​​റ്റിം​​ഗ് പോ​​യി​​ന്‍റാ​​ണ്.


ഓ​​സ്ട്രേ​​ലി​​യ 126 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ന്നു. ഇം​​ഗ്ല​​ണ്ട് (106), ന്യൂ​​സി​​ല​​ൻ​​ഡ് (96) ടീ​​മു​​ക​​ളാ​​ണ് നാ​​ലും അ​​ഞ്ചും സ്ഥാ​​ന​​ങ്ങ​​ളി​​ൽ.