കോ​​ൽ​​ക്ക​​ത്ത/​​മും​​ബൈ: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ന്‍റെ മൂ​​ന്നാം റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ൽ കേ​​ര​​ള ടീ​​മി​​ൽ സ​​ഞ്ജു സാം​​സ​​ണ്‍ ക​​ളി​​ച്ചേ​​ക്കി​​ല്ലെ​​ന്നു സൂ​​ച​​ന. ബം​​ഗാളി​​നെ​​തി​​രേ ഇ​​ന്ന​​ലെ​​യാ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്‍റെ മൂ​​ന്നാം ര​​ഞ്ജി ട്രോ​​ഫി പോ​​രാ​​ട്ടം. എ​​ന്നാ​​ൽ, മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് ടോ​​സ് ചെ​​യ്യാ​​ൻ പോ​​ലും സാ​​ധി​​ക്കാ​​തെ ആ​​ദ്യ​​ദി​​നം ഉ​​പേ​​ക്ഷി​​ച്ചു. ചു​​ണ്ടി​​ൽ ചെ​​റി​​യ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വി​​ധേ​​യ​​മാ​​യ​​ശേ​​ഷം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു മു​​ന്പ് ആ​​രോ​​ഗ്യം വീ​​ണ്ടെ​​ടു​​ക്കാ​​നു​​ള്ള ശ്രമത്തിലാ​​ണ് സ​​ഞ്ജു.

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ട്വ​​ന്‍റി-20 ടീ​​മി​​ൽ മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ർ ബാ​​റ്റ​​റാ​​യ സ​​ഞ്ജു സാം​​സ​​ണ്‍ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ പ​​ര​​ന്പ​​ര​​യി​​ലേ​​തു​​പോ​​ലെ ഓ​​പ്പ​​ണിം​​ഗ് റോ​​ളി​​ലാ​​ണ് സ​​ഞ്ജു​​വി​​നെ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. പു​​തു​​മു​​ഖ​​ങ്ങ​​ളാ​​യി ര​​മ​​ണ്‍​ദീ​​പ് സിം​​ഗ്, വി​​ജ​​യ​​കു​​മാ​​ർ വൈ​​ശാ​​ഖ് എ​​ന്നി​​വ​​രും രാ​​ജ്യാ​​ന്ത​​ര അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്താ​​ത്ത യാ​​ഷ് ദ​​യാ​​ലും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ലു​​ണ്ട്.


ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീം: ​​സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് (ക്യാ​​പ്റ്റ​​ൻ), അ​​ഭി​​ഷേ​​ക് ശ​​ർ​​മ, സ​​ഞ്ജു സാം​​സ​​ണ്‍ (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), റി​​ങ്കു സിം​​ഗ്, തി​​ല​​ക് വ​​ർ​​മ, ജി​​തേ​​ഷ് ശ​​ർ​​മ (വി​​ക്ക​​റ്റ് കീ​​പ്പ​​ർ), ഹാ​​ർ​​ദി​​ക് പാ​​ണ്ഡ്യ, അ​​ക്സ​​ർ പ​​ട്ടേ​​ൽ, ര​​മ​​ണ്‍​ദീ​​പ് സിം​​ഗ്, വ​​രു​​ണ്‍ ച​​ക്ര​​വ​​ർ​​ത്തി, ര​​വി ബി​​ഷ്ണോ​​യ്, അ​​ർ​​ഷ​​ദീ​​പ് സിം​​ഗ്, വി​​ജ​​യ​​കു​​മാ​​ർ വൈ​​ശാ​​ഖ്, ആ​​വേ​​ശ് ഖാ​​ൻ, യാ​​ഷ് ദ​​യാ​​ൽ.