ടെ​ൽ അ​വീ​വ്: പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്നു പ്ര​ത്യാ​ശി​ക്കു​ന്ന വെ​ടി​നി​ർ​ത്ത​ൽ ഇ​ന്ന് ഇ​സ്രേ​ലി​ സ​മ​യം രാ​വി​ലെ 8.30ന്

(​ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12.00) പ്രാ​ബ​ല്യ​ത്തി​ലാ​കും. ഗാ​സ​യി​ൽ ത​ട​വി​ലു​ള്ള മൂ​ന്ന് ഇ​സ്രേ​ലി വ​നി​താ​ബ​ന്ദി​ക​ളെ ഹ​മാ​സ് ഇ​ന്നു മോ​ചി​പ്പി​ച്ച് റെ​ഡ്ക്രോ​സി​നു കൈ​മാ​റും. ബ​ന്ദി​ക​ളെ സ്വീ​ക​രി​ക്കാ​നും വെ​ടി​നി​ർ​ത്ത​ൽ ന​ട​പ്പി​ലാ​ക്കാ​നും ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ചു.

ബ​ന്ദി​ക​ളി​ൽ ആ​രൊ​ക്കെ ജീ​വ​നോ​ടെ​യു​ണ്ട് എ​ന്ന​തി​ൽ അ​വ്യ​​ക്ത​ത തു​ട​രു​ന്ന​തി​നാ​ൽ ഇ​സ്ര​യേ​ലി​ലെ അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ വ​ലി​യ ആ​ശ​ങ്ക​യി​ലും ആ​കാം​ക്ഷ​യി​ലു​മാ​ണ്. യു​ദ്ധം ഇ​തോ​ടെ അ​വ​സാ​നി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഗാ​സ നി​വാ​സി​ക​ളും പ്ര​ക​ടി​പ്പി​ച്ചു.

ഖ​ത്ത​ർ, ഈ​ജി​പ്ത്, അ​മേ​രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ മാ​സ​ങ്ങ​ൾ മു​ൻ​കൈ​യെ​ടു​ത്തു ന​ട​ത്തി​യ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ളാ​ണ്, 15 മാ​സം നീ​ണ്ട യു​ദ്ധം അ​വ​സാ​നി​ക്കാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഇ​സ്രേ​ലി മ​ന്ത്രി​സ​ഭ​യു​ടെ സ​ന്പൂ​ർ​ണ യോ​ഗം വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന് അം​ഗീ​കാ​രം ന​ൽ​കി​യി​രു​ന്നു.

ഇ​ന്നു രാ​വി​ലെ വെ​ടി​നി​ർ​ത്ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ഖ​ത്ത​റും ഇ​സ്രേ​ലി സേ​ന​യും സ്ഥി​രീ​ക​രി​ച്ചു. ഇ​ന്നു മോ​ചി​പ്പി​ക്കു​ന്ന മൂ​ന്നു വ​നി​താ ബ​ന്ദി​ക​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ ഹ​മാ​സ് ഖ​ത്ത​റി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഖ​ത്ത​ർ ഇ​ത് ഇ​സ്രേ​ലി ചാ​ര​സം​ഘ​ട​ന​യാ​യ മൊ​സാ​ദി​ന്‍റെ ത​ല​വ​ൻ ഡേ​വി​ഡ് ബാ​ർ​ണി​യ​യ്ക്കു കൈ​മാ​റി. അ​ദ്ദേ​ഹം ഇ​സ്രേ​ലി സ​ർ​ക്കാ​രി​നെ​യും ബ​ന്ദി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ​യും വി​വ​ര​മ​റി​യി​ച്ചു.

മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​യി വ്യ​വ​സ്ഥ ചെ​യ്യു​ന്ന വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ന്‍റെ ആ​റാ​ഴ്ച (42 ദി​വ​സം) നീ​ളു​ന്ന ഒ​ന്നാം ഘ​ട്ട​മാ​ണ് ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന​ത്. വ​നി​ത​ക​ൾ, കു​ട്ടി​ക​ൾ, പ്രാ​യം ചെ​ന്ന​വ​ർ എ​ന്നി​വ​ര​ട​ക്കം 33 ബ​ന്ദി​ക​ളെ​യാ​ണ് ഹ​മാ​സ് ഒ​ന്നാം​ ഘ​ട്ട​ത്തി​ൽ വി​ട്ട​യ​യ്ക്കു​ക. ഇ​തി​നു പ​ക​ര​മാ​യി ഇ​സ്രേ​ലി ജ​യി​ലു​ക​ളി​ലു​ള്ള 1,904 പ​ല​സ്തീ​ൻ ത​ട​വു​കാ​ർ മോ​ചി​ത​രാ​കും. ഗാ​സ​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ഇ​സ്രേ​ലി സേ​ന പി​ന്മാ​റാ​ൻ തു​ട​ങ്ങും.

ശ്മ​​​ശാ​​​നഭൂ​​​മി​​​യാ​​​യി ഗാ​​​സ; മണ്ണടിഞ്ഞത് 1.7 ല​​​ക്ഷം കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും ജ​​​ന​​​സാ​​​ന്ദ്ര​​​ത​​​യേ​​​റി​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​ണ് ഗാ​​​സ. 365 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശ​​​ത്തു വ​​​സി​​​ച്ചി​​​രു​​​ന്ന​​​ത് 24 ല​​​ക്ഷം പേ​​​രാ​​​ണ്. എ​​​ല്ലാ ദി​​​വ​​​സ​​​വും ബോം​​​ബിം​​​ഗു​​​ണ്ടാ​​​യി. 85,000 ട​​​ൺ സ്ഫോ​​​ട​​​കവ​​​സ്തു​​​ക്ക​​​ളാ​​​ണ് ഇ​​​സേ​​​ലി സേ​​​ന ഗാ​​​സ​​​യി​​​ൽ പ്ര​​​യോ​​​ഗി​​​ച്ച​​​ത്.

ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ സാ​​​റ്റ​​​ലൈ​​​റ്റ് സെ​​​ന്‍റ​​​ർ ഉ​​​പ​​​ഗ്ര​​​ഹ ചി​​​ത്ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു ന​​​ട​​​ത്തി​​​യ ക​​​ണ​​​ക്കെ​​​ടു​​​പ്പു പ്ര​​​കാ​​​രം 2024 ഡി​​​സം​​​ബ​​​ർ ഒ​​​ന്നു​​​വ​​​രെ ഗാ​​​സ​​​യി​​​ൽ 1,70,812 കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ ത​​​ക​​​രു​​​ക​​​യോ കേ​​​ടു​​​പാ​​​ട് നേ​​​രി​​​ടു​​​ക​​​യോ ചെ​​​യ്തു. ഗാ​​​സ​​​യി​​​ലെ മൊ​​​ത്തം കെ​​​ട്ടി​​​ട​​​ങ്ങ​​​ളു​​​ടെ 69 ശ​​​ത​​​മാ​​​നം വ​​​രു​​​മി​​​ത്.ആ​​​റു ല​​​ക്ഷം പേ​​​ർ വ​​​സി​​​ച്ചി​​​രു​​​ന്ന ഗാ​​​സ സി​​​റ്റി​​​യി​​​ലെ മൂ​​​ന്നി​​​ലൊ​​​ന്നു കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ത​​​ക​​​ർ​​​ന്നു.

റാ​​​ഫ ന​​​ഗ​​​രം പാ​​​തി ന​​​ശി​​​ച്ചു. ഇ​​​സ്രേ​​​ലി അ​​​തി​​​ർ​​​ത്തി​​​യോ​​​ടു ചേ​​​ർ​​​ന്ന ഗാ​​​സ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ 90 ശ​​​ത​​​മാ​​​നം കെ​​​ട്ടി​​​ട​​​ങ്ങ​​​ളും ഇ​​​ല്ലാ​​​താ​​​യി.

ഗാ​​​സ​​​യു​​​ടെ പു​​​ന​​​രു​​​ദ്ധാ​​​ര​​​ണ​​​ത്തി​​​ന് 15 വ​​​ർ​​​ഷ​​​മെ​​​ങ്കി​​​ലും എ​​​ടു​​​ക്കു​​​മെ​​​ന്നാ​​​ണ് യു​​​എ​​​ൻ നി​​​ഗ​​​മ​​​നം. ഇ​​​തി​​​ന് 5000 കോ​​​ടി​​​യി​​​ല​​​ധി​​​കം ഡോ​​​ള​​​ർ വേ​​​ണ്ടി​​​വ​​​രും. കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ മാ​​​ത്രം നാ​​​ലു കോ​​​ടി ട​​​ണ്ണി​​​നു മു​​​ക​​​ളി​​​ൽ വ​​​രും.

ഇ​സ്ര​യേ​ലും ലോ​ക​വും പ​ക​ച്ച ഒ​ക്‌​ടോ​ബ​ർ 07

ഇ​​​​​സ്ര​​​​​യേ​​​​​ൽ മാ​​​​​ത്ര​​​​​മ​​​​​ല്ല ലോ​​​​​കം​​​​ത​​​​​ന്നെ പ​​​​​ക​​​​​ച്ചു​​​​​പോ​​​​​യ ദി​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു 2023 ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ ഏ​​​​​ഴ്. പ​​​​​ഴു​​​​​ത​​​​​ട​​​​​ച്ച സു​​​​​ര​​​​​ക്ഷാ​​​​​വ​​​​​ല​​​​​യം ഭേ​​​​​ദി​​​​​ച്ച് തെ​​​​​ക്ക​​​​​ൻ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലേ​​​​​ക്ക് ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റി ഹ​​​​​മാ​​​​​സ് ഭീ​​​​​ക​​​​​ര​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ 1,139 പേ​​​​​ര്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക ക​​​​​ണ​​​​​ക്ക്.

ഡ​​​​​സ​​​​​ന്‍ക​​​​​ണ​​​​​ക്കി​​​​​ന് ബ​​​​​ലാ​​​​​ത്സം​​​​​ഗ​​​​​വും ലൈം​​​​​ഗി​​​​​കാ​​​​​തി​​​​​ക്ര​​​​​മ​​​​​വും ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി റി​​​​​പ്പോ​​​​​ര്‍​ട്ട് ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു. 250 തിൽ അധി​​​​​കം പേ​​​​​രെ ബ​​​​​ന്ദി​​​​​ക​​​​​ളാ​​​​​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു. ഇ​​​​​തോ​​​​​ടെ ഹ​​​​​മാ​​​​​സി​​​​​നെ​​​​​തി​​​​​രേ യു​​​​​ദ്ധം പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച ഇ​​​​​സ്രേ​​​​​ലി​​​​​സേ​​​​​ന തു​​​​​ട​​​​​ർ​​​​​ന്നി​​​​​ങ്ങോ​​​​​ട്ട് രാ​​​​​പക​​​​​ലി​​​​​ല്ലാ​​​​​തെ ഗാ​​​​​സ​​​​​യി​​​​​ൽ ബോം​​​​​ബ് വ​​​​​ർ​​​​​ഷിച്ചു. നേ​​​​​താ​​​​​ക്ക​​​​​ളെ ഒ​​​​​ന്നൊ​​​​​ന്നാ​​​​​യി കൊ​​​​​ന്നു​​​​​ത​​​​​ള്ളി ഹ​​​​​മാ​​​​​സി​​​​​ന്‍റെ ന​​​​​ടു​​​​​വൊ​​​​​ടി​​​​​ച്ചു.

ഗാ​​​​​സ​​​​​യി​​​​​ലെ തു​​​​​ര​​​​​ങ്ക​​​​​ങ്ങ​​​​​ളി​​​​​ൽ 80 ശ​​​​​ത​​​​​മാ​​​​​ന​​​​​വും ത​​​​​ക​​​​​ര്‍​ത്തു. ഇ​​​​​തി​​​​​നി​​​​​ടെ ല​​​​​ബ​​​​​ന​​​​​നി​​​​​ലെ ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ ഹി​​​​​സ്ബു​​​​​ള്ള​​​​​യ്ക്കും ഇ​​​​​റാ​​​​​ന്‍റെ പി​​​​​ന്തു​​​​​ണ​​​​​യോ​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ഹൂ​​​​​തി വി​​​​​മ​​​​​ത​​​​​ർ​​​​​ക്കും ഭീ​​​​​ക​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​ക​​​​​ളെ കൈ​​​​​യ​​​​​യ​​​​​ച്ച് സ​​​​​ഹാ​​​​​യി​​​​​ക്കു​​​​​ന്ന ഇ​​​​​റാ​​​​​നും കൊ​​​​​ടു​​​​​ത്തു എ​​​​​ട്ടി​​​​​ന്‍റെ പ​​​​​ണി. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷാ​​​​​സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ നാ​​​​​ണം​​​​​കെ​​​​​ടു​​​​​ത്തും​​​​​വി​​​​​ധ​​​​​മു​​​​​ള്ള ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ കൂ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഹ​​​​​മാ​​​​​സി​​​​​ന്‍റേ​​​​​ത്. അ​​​​​മേ​​​​​രി​​​​​ക്ക​​​​​യ്ക്ക് സെ​​​​​പ്റ്റം​​​​​ബ​​​​​ർ 11 പോ​​​​​ലെ ഇ​​​​​സ്രാ​​​​​യേ​​​​​ലി​​​​​നെ എ​​​​​ന്നും ഭീ​​​​​തി​​​​​പ്പെ​​​​​ടു​​​​​ത്തും ഒ​​​​​ക്‌​​​​​ടോ​​​​​ബ​​​​​ർ ഏ​​​​​ഴ്.

അ​​​​​ന്നേ​​​​​ദി​​​​​വ​​​​​സം ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നു​​​​​നേ​​​​​രേ ഹ​​​​​മാ​​​​​സ് തൊ​​​​​ടു​​​​​ത്ത​​​​​ത് നാ​​​​​ലാ​​​​​യി​​​​​ര​​​​​ത്തി​​​​​ലേ​​​​​റെ റോ​​​​​ക്ക​​​​​റ്റു​​​​​ക​​​​​ളാ​​​​​ണ്. ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ വി​​​​​ഖ്യാ​​​​​ത​​​ വ്യോ​​​​​മ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മാ​​​​​യ അ​​​​​യ​​​​​ണ്‍​ഡോ​​​​​മി​​​​​ന്‍റെ പ്ര​​​​​തി​​​​​രോ​​​​​ധം മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് ഇ​​​​​വ​​​​​യി​​​​​ല്‍ ചി​​​​​ല​​​​​ത് രാ​​​​​ജ്യ​​​​​ത്ത് പ​​​​​തി​​​​​ച്ചു. ഇ​​​​​തി​​​​​നൊ​​​​​പ്പം ത​​​​​ന്നെ പു​​​​​ല​​​​​ര്‍​ച്ചെ നൂ​​​​​റു​​​​​ക​​​​​ണ​​​​​ക്കി​​​​​ന് ഹ​​​​​മാ​​​​​സ് ഭീ​​​​​ക​​​​​ര​​​​​ര്‍ തെ​​​​​ക്ക​​​​​ന്‍ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ലേ​​​​​ക്ക് നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റി.

അ​​​​​തി​​​​​ര്‍​ത്തി​​​​​യി​​​​​ല്‍ ഇ​​​​​സ്ര​​​​​യേ​​​​​ല്‍ തീ​​​​​ര്‍​ത്ത അ​​​​​തി​​​​​ശ​​​​​ക്ത​​​​​മാ​​​​​യ പ്ര​​​​​തി​​​​​രോ​​​​​ധ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ളെ ത​​​​​ക​​​​​ര്‍​ത്താ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​നീ​​​​​ക്കം. ബു​​​​​ൾ​​​​​ഡോ​​​​​സ​​​​​റു​​​​​ക​​​​​ൾ​​​​​കൊ​​​​​ണ്ട് മ​​​​​തി​​​​​ലു​​​​​ക​​​​​ൾ ത​​​​​ക​​​​​ർ​​​​​ത്തും നി​​​​​ര​​​​​വ​​​​​ധി പാ​​​​​ര​​​​​ച്യൂ​​​​​ട്ടു​​​​​ക​​​​​ൾ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചു​​​​​മാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റ്റം.ഏഴായിരത്തോ​​​​​ളം ഭീ​​​​​ക​​​​​ര​​​​​ര്‍ ഈ ​​​​​ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​നി​​​​​ല്‍ പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളാ​​​​​യി എ​​​​​ന്നാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ ക​​​​​ണ​​​​​ക്ക്.

വാ​​​​​രാ​​​​​ന്ത്യ അ​​​​​വ​​​​​ധിദി​​​​​ന​​​​​ത്തി​​​​​ലെ ആ​​​​​ഘോ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ മു​​​​​ഴു​​​​​കി​​​​​യി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​സ്ര​​​​​യേ​​​​​ല്‍ ജ​​​​​ന​​​​​ത. ഒ​​​​​രു​​​​​വേ​​​​​ള എ​​​​​ന്താ​​​​​ണു സം​​​​​ഭ​​​​​വി​​​​​ക്കു​​​​​ന്ന​​​​​ത് എ​​​​​ന്നു​​​​​പോ​​​​​ലും അ​​​​​വ​​​​​ര്‍​ക്കു നി​​​​​ശ്ച​​​​​യ​​​​​മി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു.

ആശുപത്രികളും സ്കൂളുകളും ഒളിത്താവളങ്ങൾ

ഗാ​​​സ​​​യി​​​ലെ ആ​​​രോ​​​ഗ്യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ന്ന​​​ടി​​​ഞ്ഞു. ഹ​​​മാ​​​സ് ഒ​​​ളി​​​ത്താ​​​വ​​​ള​​​ങ്ങ​​​ളാ​​​ക്കു​​​ന്നു എ​​​ന്നാ​​​രോ​​​പി​​​ച്ച് ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ആ​​​ക്ര​​​മി​​​ച്ചു. ഗാ​​​സ​​​യി​​​ലെ 36 ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ 20 എ​​​ണ്ണ​​​വും പൂ​​​ട്ടി. പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന 16 ൽ പ​​​ല​​​തി​​​നും പൂ​​​ർ​​​ണ​​​ശേ​​​ഷി​​​യി​​​ല്ല. യു​​​ദ്ധ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ഫീ​​​ൽ​​​ഡ് ആ​​​ശു​​​പ​​​ത്രി​​​ക​​​ളും യു​​​എ​​​ൻ ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ ആ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​ണ് ആ​​​ശ്ര​​​യം.

90% സ്കൂ​​​ളു​​​ക​​​ൾ

യു​​​ദ്ധ​​​ത്തി​​​ൽ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​യ പ​​​ല​​​സ്തീ​​​നി​​​ക​​​ളു​​​ടെ അ​​​ഭ​​​യ​​​കേ​​​ന്ദ്ര​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു സ്കൂ​​​ളു​​​ക​​​ൾ. ഭീ​​​ക​​​ര​​​രുടെ സാ​​​ന്നി​​​ധ്യം സ്ഥി​​​രീ​​​ക​​​രി​​​ച്ച സ്കൂ​​​ളു​​​ക​​​ളി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി. ഗാ​​​സ​​​യി​​​ലെ 564 വി​​​ദ്യാ​​​ഭ്യാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ 496നും ​​​കേ​​​ടു​​​പാ​​​ടു​​​ണ്ടാ​​​യി. 396 സ്കൂ​​​ളു​​​ക​​​ളി​​​ൽ നേ​​​രി​​​ട്ട് ആക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി.

68% കൃ​​​ഷി​​​സ്ഥ​​​ല​​​ങ്ങ​​​ൾ

ഗാ​​​സ​​​യി​​​ലെ കൃ​​​ഷി​​​ഭൂ​​​മി​​​യി​​​ൽ 68 ശ​​​ത​​​മാ​​​ന​​​വും ന​​​ശി​​​ച്ചു. 103 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രു​​​മി​​​ത്. വ​​​ട​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ 79ഉം ​​​തെ​​​ക്ക​​​ൻ ഗാ​​​സ​​​യി​​​ലെ 57ഉം ​​​ശ​​​ത​​​മാ​​​നം കാ​​​ർ​​​ഷി​​​ക​​​ഭൂ​​​മി ന​​​ശി​​​ച്ചു.

68% റോ​​​ഡു​​​ക​​​ൾ

ഉ​​​പ​​​ഗ്ര​​​ഹ​​​ചി​​​ത്ര​​​ങ്ങ​​​ളെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 2024 ഓ​​​ഗ​​​സ്റ്റ് 18 വ​​​രെ ഗാ​​​സ​​​യി​​​ലെ 68 ശ​​​ത​​​മാ​​​നം റോ​​​ഡു​​​ക​​​ളും നാ​​​ശം നേ​​​രി​​​ട്ട​​​താ​​​യി ക​​​ണ്ടെ​​​ത്തി. 1,190 കി​​​ലോ​​​മീ​​​റ്റ​​​ർ പൂ​​​ർ​​​ണ​​​മാ​​​യി ന​​​ശി​​​ച്ചു. 415 കി​​​ലോ​​​മീ​​​റ്റ​​​ർ ഭാ​​​ഗി​​​ക​​​മാ​​​യും 1,440 കി​​​ലോ​​​മീ​​​റ്റ​​​ർ ചെ​​​റി​​​യ​​​തോ​​​തി​​​ലും നാ​​​ശം നേ​​​രി​​​ട്ടു.

ന​​​​​ടു​​​​​വൊ​​​​​ടി​​​​​ഞ്ഞ് ഹ​​​​​മാ​​​​​സ്

ഇ​​​​​സ്രേ​​​​​ലി സേ​​​​​ന​​​​​യു​​​​​ടെ 15 മാ​​​​​സ​​​​​ത്തെ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​നൊ​​​​​ടു​​​​​വി​​​​​ൽ ഹ​​​​​മാ​​​​​സ് മുച്ചൂ​​​​​ടും ത​​​​​ക​​​​​ര്‍​ന്ന അ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​ണ്. ക​​​​​മാ​​​​​ന്‍​ഡ​​​​​മാ​​​​​ര്‍ അ​​​​​ട​​​​​ക്കം നൂ​​​​​റോ​​​​​ളം നേ​​​​​താ​​​​​ക്ക​​​​​ള്‍ത​​​​​ന്നെ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഇ​​​​​സ്മാ​​​​​യി​​​​​ല്‍ ഹ​​​​​നി​​​​​യ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള പ്ര​​​​​മു​​​​​ഖ നേ​​​​​താ​​​​​ക്ക​​​​​ളെയൊക്കെ​​​​​യും വ​​​​​ക​​​​​വ​​​​​രു​​​​​ത്തി. ടെ​​​​​ഹ്റാ​​​​​നി​​​​​ൽ ഇ​​​​​റാ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​ന്‍റെ കൊ​​​​​ട്ടാ​​​​​ര​​​​​ത്തി​​​​​ന​​​​​ടു​​​​​ത്തു​​​​​വച്ച് ഹ​​​​​നി​​​​​യ​​​​​യെ കൊ​​​​​ന്ന മൊ​​​​​സാ​​​​​ദി​​​​​ന്‍റെ രീ​​​​​തി ഏ​​​​​വ​​​​​രെ​​​​​യും ഞെ​​​​​ട്ടി​​​​​ച്ചു. അ​​​​​തു​​​​​ മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല, ഗാ​​​​​സ​​​​​യി​​​​​ലെ ഹ​​​​​മാ​​​​​സ് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യെ​​​​​ന്നു വി​​​​​ശേ​​​​​ഷി​​​​​പ്പിക്ക​​​​​പ്പെ​​​​​ടു​​​​​ന്ന റൗ​​​​​ഹി മു​​​​​ഷ്താ​​​​​ഹ അ​​​​​ട​​​​​ക്കം നി​​​​​ര​​​​​വ​​​​​ധി ഉ​​​​​ന്ന​​​​​ത​​​​​രെ​​​​​യും വ​​​​​ധി​​​​​ച്ചു.

ഹ​​​​​മാ​​​​​സ് ഒ​​​​​ളി​​​​​ച്ചി​​​​​രുന്ന ഗാ​​​​​സ ത​​​​​ക​​​​​ര്‍​ന്നു ത​​​​​രി​​​​​പ്പ​​​​​ണ​​​​​മാ​​​​​യി. ഇ​​​​​ന്ന് പ​​​​​ട്ടി​​​​​ണി​​​​​യും പോ​​​​​ഷ​​​​​കാ​​​​​ഹാ​​​​​ര​​​​​ക്കു​​​​​റ​​​​​വും ഗാ​​​​​സ​​​​​യെ വേ​​​​​ട്ട​​​​​യാ​​​​​ടു​​​​​ന്നു​​​​​ണ്ട്. കു​​​​​ടി​​​​​വെ​​​​​ള്ള​​​​​വും ജീ​​​​​വ​​​​​ന്‍ര​​​​​ക്ഷാ​​​​​മ​​​​​രു​​​​​ന്നും കി​​​​​ട്ടു​​​​​ന്നി​​​​​ല്ല. ആ​​​​​കെ​​​​​യു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന 36 ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ല്‍ 15 എ​​​​​ണ്ണം മാ​​​​​ത്ര​​​​​മാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ ഭാ​​​​​ഗി​​​​​ക​​​​​മാ​​​​​യെ​​​​​ങ്കി​​​​​ലും പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. 986 ആ​​​​​രോ​​​​​ഗ്യ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രും 128 മാ​​​​​ധ്യ​​​​​മ​​​​​പ്ര​​​​​വ​​​​​ര്‍​ത്ത​​​​​ക​​​​​രും ബോം​​​​​ബാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു.


ഹ​​​​​മാ​​​​​സി​​​​​ന്‍റെ ഗാ​​​​​സ​​​​​യി​​​​​ലെ തു​​​​​ര​​​​​ങ്കശൃം​​​​​ഖ​​​​​ല 350 മു​​​​​ത​​​​​ല്‍ 450 മൈ​​​​​ല്‍ വ​​​​​രെ നീ​​​​​ള​​​​​മു​​​​​ള്ള​​​​​താ​​​​​ണെ​​​​​ന്നാണ് മു​​​​​തി​​​​​ര്‍​ന്ന ഇ​​​​​സ്ര​​​​​യേ​​​​​ല്‍ പ്ര​​​​​തി​​​​​രോ​​​​​ധ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​രു​​​​​ടെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ല്‍. 5,700 പ്ര​​​​​വേ​​​​​ശ​​​​​നക​​​​​വാ​​​​​ട​​​​​ങ്ങ​​​​​ളും ഈ ​​​​​തു​​​​​ര​​​​​ങ്ക​​​​​ങ്ങ​​​​​ള്‍​ക്കു​​​​​ണ്ടെ​​​​​ന്ന് മു​​​​​തി​​​​​ര്‍​ന്ന ഇസ്രേലി ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ര്‍ പ​​​​​റ​​​​​യു​​​​​ന്നു. 15 മാ​​​​​സം​​​​​കൊ​​​​​ണ്ട് 80 ശ​​​​​ത​​​​​മാ​​​​​നം തു​​​​​ര​​​​​ങ്ക​​​​​ങ്ങ​​​​​ള്‍ ത​​​​​ക​​​​​ര്‍​ക്കാ​​​​​ന്‍ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നാ​​​​​യി.

നേതൃനിരയില്ലാതെ ഭീകര സംഘടനകൾ

ഖ​​​ത്ത​​​റി​​​ൽ പ്ര​​​വാ​​​സജീ​​​വി​​​തം ന​​​യി​​​ച്ചി​​​രു​​​ന്ന ഹ​​​മാ​​​സി​​​ന്‍റെ പ​​​ര​​​മോ​​​ന്ന നേ​​​താ​​​വ് ഇ​​​സ്മ​​​യി​​​ൽ ഹ​​​നി​​​യ 2024 ജൂ​​​ലൈ 31നാണ് ​​​ഇ​​​റാ​​​നി​​​ലെ പു​​​തി​​​യ പ്ര​​​സി​​​ഡ​​​ന്‍റ് പ​​​സെ​​​ഷ്കി​​​യാ​​​ന്‍റെ സ്ഥാ​​​നാ​​​രാ​​​ഹ​​​ണ​​​ച്ച​​​ട​​​ങ്ങി​​​നെ​​​ത്ത​​​വേ ടെ​​​ഹ്റാ​​​നി​​​ൽ വ​​​ധി​​​ക്ക​​​പ്പെ​​​ട്ടത്.

ഹ​​​മാ​​​സി​​​ന്‍റെ മ​​​റ്റൊ​​​രു മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് മു​​​ഹ​​​മ്മ​​​ദ് ദെ​​​യി​​​ഫി​​​നെ 2024 ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​ന് ഗാ​​​സ​​​യി​​​ൽ വ്യോ​​​മാ​​​ക്ര​​​ണം ന​​​ട​​​ത്തിയും വ​​​ധി​​​ച്ചു. ഒ​​​ക്‌​​​ടോ​​​ബ​​​ർ ഏ​​​ഴ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നും ഹ​​​നി​​​യ​​​യ്ക്കു​​​ശേ​​​ഷം ഹ​​​മാ​​​സി​​​ന്‍റെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വു​​​മാ​​​യ യ​​​ഹ്യ സി​​​ൻ​​​വ​​​റി​​​നെ 2024 ഒ​​​ക്‌​​​ടോ​​​ബ​​​ർ 16ന് ​​​ഇ​​​സ്ര​​​യേ​​​ൽ വ​​​ധി​​​ച്ചു. ഇ​​​തോ​​​ടെ ഹ​​​മാ​​​സി​​​ന്‍റെ ഉ​​​ന്ന​​​ത നേ​​​തൃ​​​നി​​​ര ഇ​​​ല്ലാ​​​താ​​​യി.

പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ ഹി​​​സ്ബു​​​ള്ള​​​യെ ന​​​യി​​​ച്ച ഹ​​​സ​​​ൻ ന​​​സ​​​റു​​​ള്ള ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ 24ന് ​​​ബെ​​​യ്റൂ​​​ട്ടി​​​ലെ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ന​​​സ​​​റു​​​ള്ള​​​യു​​​ടെ പി​​​ൻ​​​ഗാ​​​മി​​​യാ​​​കു​​​മെ​​​ന്ന് ക​​​രു​​​ത​​​പ്പെ​​​ട്ട ഹി​​​സ്ബു​​​ള്ള നേ​​​താ​​​വ് ഹാ​​​ഷിം സ​​​ഫി​​​യു​​​ദ്ദീ​​​നെ പി​​​റ്റേ മാ​​​സ​​​വും ഇ​​​സ്ര​​​യേ​​​ൽ വ​​​ധി​​​ച്ചു.

"ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ അ​​​​​ല്‍-​​​​​അ​​​​​ഖ്സ ഫ്ല​​​​​ഡി'നു ​​​​പ​​​​ക​​​​രം "അ​​​​​യ​​​​​ണ്‍ സ്വോർഡ്സ് ’

ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ന്‍​സ് സം​​​​​വി​​​​​ധാ​​​​​നം, മി​​​​​സൈ​​​​​ല്‍ പ്ര​​​​​തി​​​​​രോ​​​​​ധ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ള്‍- പെ​​​​​ഗാ​​​​​സ​​​​​സ് സ്‌​​​​​പൈ​​​​​വെ​​​​​യ​​​​​ര്‍ പോ​​​​​ലു​​​​​ള്ള സൈ​​​​​ബ​​​​​ര്‍ നി​​​​​രീ​​​​​ക്ഷ​​​​​ണ സം​​​​​വി​​​​​ധാ​​​​​ന​​​​​ങ്ങ​​​​​ള്‍, ലോ​​​​​ക​​​​​രാ​​​​​ഷ്‌​​​​​ട്ര​​​​​ങ്ങ​​​​​ള്‍ ആ​​​​​ശ്ര​​​​​യി​​​​​ക്കു​​​​​ന്ന ഇ​​​​​ത്ത​​​​​രം സാ​​​​​ങ്കേ​​​​​തി​​​​​കവി​​​​​ദ്യ​​​​​ക​​​​​ളൊ​​​​​ക്കെ കൈ​​​​​വ​​​​​ശ​​​​​മു​​​​​ണ്ടെ​​​​​ങ്കി​​​​​ലും ഇ​​​​​തെ​​​​​ല്ലാം മ​​​​​റി​​​​​ക​​​​​ട​​​​​ന്ന് ഹ​​​​​മാ​​​​​സ് ക​​​​​ട​​​​​ന്നു​​​​​ക​​​​​യ​​​​​റി​​​​​യ​​​​​ത് ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നു നാ​​​​​ണ​​​​​ക്കേ​​​​​ടാ​​​​​യി. പി​​​​​ന്നാ​​​​​ലെ, ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് വീ​​​​​ഴ്ച​​​​​യു​​​​​ടെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ഏ​​​​​റ്റെ​​​​​ടു​​​​​ത്ത് ഇ​​​​​സ്രേലി മി​​​​​ലി​​​​​ട്ട​​​​​റി ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് മേ​​​​​ധാ​​​​​വി മേ​​​​​ജ​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ അ​​​​​ഹ​​​​​റോ​​ൻ ഹ​​​​​ലീ​​​​​വ രാ​​​​​ജി​​​​​വ​​​​​ച്ചു.

ഇ​​​​​സ്രേലി ചാ​​​​​ര​​​​​സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ മൊ​​​​​സാ​​​​​ദി​​​​​നും ഇ​​​​​സ്രേ​​ലി ഡി​​​​​ഫ​​​​​ന്‍​സ് ഫോ​​​​​ഴ്സി​​​​​നും മു​​​​​ന്‍​കൂ​​​​​ട്ടി കാ​​​​​ണാ​​​​​ന്‍ ക​​​​​ഴി​​​​​യാ​​​​​തി​​​​​രു​​​​​ന്ന ആ ​​​​​ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന് "ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ അ​​​​​ല്‍-​​​​​അ​​​​​ഖ്സ ഫ്ല​​​​​ഡ് ’എ​​​​​ന്നാ​​​​​ണ് ഹ​​​​​മാ​​​​​സ് പേ​​​​​രി​​​​​ട്ടി​​​​​രു​​​​​ന്ന​​​​​ത്. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ന​​​​​ടു​​​​​ക്ക​​​​​ത്തി​​​​​ല്‍​നി​​​​​ന്നു മോ​​​​​ചി​​​​​ത​​​​​മാ​​​​​കു​​​​​ന്ന​​​​​തി​​​​​നു​​​​​മു​​​​​ന്പ് രാ​​​​​വി​​​​​ലെ 10.47-ഓ​​​​​ടെ "ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ന്‍ അ​​​​​യ​​​​​ണ്‍ സ്വോർഡ്സ് ’എ​​​​​ന്ന​​​​​പേ​​​​​രി​​​​​ല്‍ ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന്‍റെ പ്ര​​​​​ത്യാ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യി.

ഇ​​​​​സ്ര​​​​​യേ​​​​​ല്‍ യു​​​​​ദ്ധം ആ​​​​​രം​​​​​ഭി​​​​​ച്ചുക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ന്ന് 11.35ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ബെ​​​​​ഞ്ച​​​​​മി​​​​​ന്‍ നെ​​​​​ത​​​​​ന്യാ​​​​​ഹു ലോ​​​​​ക​​​​​ത്തെ അ​​​​​റി​​​​​യി​​​​​ച്ചു. 12.30 ഓ​​​​​ടെ അ​​​​​മേ​​​​​രി​​​​​ക്ക ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​ന് എ​​​​​ല്ലാ പി​​​​​ന്തു​​​​​ണ​​​​​യും പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. അ​​​​​ന്നു തു​​​​​ട​​​​​ങ്ങി​​​​​യ യു​​​​​ദ്ധ​​​​​ത്തി​​​​​ന് ഇ​​​​​ന്ന് അ​​​​​റു​​​​​തി​​​​​യാ​​​​​കു​​​​​ന്പോ​​​​​ൾ ഹ​​​​​മാ​​​​​സി​​​​​നു പു​​​​​റ​​​​​മെ ലബ​​​​​ന​​​​​നി​​​​​ലെ ഹി​​​​​സ്ബു​​​​​ള്ള​​​​​യെ​​​​​യും യെ​​​​​മ​​​​​നി​​​​​ലെ ഹൂ​​​​​തി​​​​​ക​​​​​ളെ​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ൽ ഏ​​​​​റെ​​​​​ക്കു​​​​​റെ ഇ​​​​​ല്ലാ​​​​​താ​​​​​ക്കി​​​​​ക്ക​​​​​ഴി​​​​​ഞ്ഞി​​​​​രി​​​​​ക്കു​​​​​ന്നു.

ഹ​​​​​മാ​​​​​സി​​​​​നെ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ഇ​​​​​ല്ലാ​​​​​താ​​​​​ക്കു​​​​​ക, ബ​​​​​ന്ദി​​​​​ക​​​​​ളെ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​യി തി​​​​​രി​​​​​കെ​​​​​യെ​​​​​ത്തി​​​​​ക്കു​​​​​ക, ഇ​​​​​നി​​​​​യൊ​​​​​രു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടാ​​​​​കാ​​​​​ത്ത​​​​​വി​​​​​ധം അ​​​​​തി​​​​​ര്‍​ത്തി സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​ക്കു​​​​​ക എ​​​​​ന്നീ മൂ​​​​​ന്നു ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് ഹ​​​​​മാ​​​​​സി​​​​​നെ​​​​​തി​​​​​രേ യു​​​​​ദ്ധം പ്ര​​​​​ഖ്യാ​​​​​പി​​​​​ക്കു​​​​​മ്പോ​​​​​ള്‍ ബെ​​​​​ഞ്ച​​​​​മി​​​​​ൻ നെ​​​​​ത​​​​​ന്യാ​​​​​ഹു മു​​​​​ന്നോ​​​​​ട്ടു​​​​​ വ​​​​​ച്ച​​​​​ത്.

ഹ​​​​​മാ​​​​​സ് നേ​​​​​താ​​​​​ക്ക​​​​​ളെ​​​​​യെ​​​​​ല്ലാം ഉ​​​​​ന്മൂ​​​​​ല​​​​​നം ചെ​​​​​യ്ത​​​​​ശേ​​​​​ഷം ഹി​​​​​സ്ബു​​​​​ള്ള​​​​​യെ തേ​​​​​ടി​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​സ്രേലി‍ സേ​​​​​ന​​​​​യു​​​​​ടെ നീ​​​​​ക്കം. ക​​​​​ന​​​​​ത്ത ബോം​​​​​ബിം​​​​​ഗി​​​​​ല്‍ ല​​​​​ബ​​​​​ന​​​​​ന്‍ നി​​​​​ന്നു​​​​​ക​​​​​ത്തി. നേ​​​​​താ​​​​​ക്ക​​​​​ളും ര​​​​​ഹ​​​​​സ്യ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളും ത​​​​​ക​​​​​ർ​​​​​ക്ക​​​​​പ്പെ​​​​​ട്ടു.

ഗ​​​​​ത്യ​​​​​ന്ത​​​​​ര​​​​​മി​​​​​ല്ലാ​​​​​തെ വെ​​​​​ടി​​​​​നി​​​​​ർ​​​​​ത്ത​​​​​ലി​​​​​ന് ഹി​​​​​സ്ബു​​​​​ള്ള നി​​​​​ർ​​​​​ബ​​​​​ന്ധി​​​​​ത​​​​​രാ​​​​​യി. ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണ് ത​​​​​ങ്ങ​​​​​ൾ​​​​​ക്കു ഭീ​​​​​ഷ​​​​​ണി​​​​​യാ​​​​​യ ഹൂ​​​​​തി വി​​​​​മ​​​​​ത​​​​​രെ തേ​​​​​ടി ചെ​​​​​ങ്ക​​​​​ട​​​​​ലി​​​​​ലും യെ​​​​​മ​​​​​നി​​​​​ലും ഇ​​​​​സ്ര​​​​​യേ​​​​​ൽ ആ​​​​​ക്ര​​​​​മ​​​​​ണം ശ​​​​​ക്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്.

ഇ​​​​​റാ​​​​​നും ഹി​​​​​സ്ബു​​​​​ള്ള​​​​​യ്ക്കും തി​​​​​രി​​​​​ച്ച​​​​​ടി

ഇ​​​​​റാ​​​​​ന്‍ പാ​​​​​ലൂ​​​​​ട്ടി​​​​​ വ​​​​​ള​​​​​ര്‍​ത്തി​​​​​യ ഹി​​​​​സ്ബു​​​​​ള്ള​​​​​യ്ക്കും ഇ​​​​​സ്ര​​​​​യേ​​​​​ൽ ചുട്ട മറുപടി കൊടുത്തു. ഹി​​​​​സ്ബു​​​​​ള്ള​​​​​യു​​​​​ടെ ഉ​​​​​ന്ന​​​​​ത ക​​​​​മാ​​​​​ന്‍​ഡ​​​​​ര്‍ ഫു​​​​​വാ​​​​​ദ് ഷു​​​​​ക്ക​​​​​ര്‍ ജൂ​​​​​ലൈ 30 ന് ​​​​​ബെ​​​​​യ്റൂ​​​​​ട്ടി​​​​​ന്‍റെ പ്രാ​​​​​ന്ത​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ഇ​​​​​സ്ര​​​​​യേ​​​​​ല്‍ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ല്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഹി​​​​​സ്ബു​​​​​ള്ള​​​​​യു​​​​​ടെ അ​​​​​ട​​​​​പ്പി​​​​​ള​​​​​ക്കി​​​​​യ പേ​​​​​ജ​​​​​ര്‍-​​​​​വാ​​​​​ക്കി ടോ​​​​​ക്കി സ്‌​​​​​ഫോ​​​​​ട​​​​​ന​​​​​ങ്ങ​​​​​ള്‍ ക​​​​​ണ്ട് ലോ​​​​​കം ന​​​​​ടു​​​​​ങ്ങി.

സെ​​​​​പ്റ്റം​​​​​ബ​​​​​ര്‍ 17, 18 തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ല്‍ ല​​​​​ബ​​​​​ന​​​​​നി​​​​​ലു​​​​​ട​​​​​നീ​​​​​ളം ഹി​​​​​സ്ബു​​​​​ള്ള അം​​​​​ഗ​​​​​ങ്ങ​​​​​ള്‍ ആ​​​​​ശ​​​​​യ​​​​​വി​​​​​നി​​​​​മ​​​​​യ​​​​​ത്തി​​​​​ന് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചി​​​​​രു​​​​​ന്ന ആ​​​​​യി​​​​​ര​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് പേ​​​​​ജ​​​​​റു​​​​​ക​​​​​ളും വാ​​​​​ക്കി-​​​​​ടോ​​​​​ക്കി​​​​​ക​​​​​ളും പൊ​​​​​ട്ടി​​​​​ത്തെ​​​​​റി​​​​​ച്ചു. ഇ​​​​​തി​​​​​ല്‍ കു​​​​​റ​​​​​ഞ്ഞ​​​​​ത് 39 പേ​​​​​ര്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ടു​​​​​ക​​​​​യും 3,000 ത്തോ​​​​​ളം പേ​​​​​ര്‍​ക്ക് പ​​​​​രി​​​​​ക്കേ​​​​​ല്‍​ക്കു​​​​​ക​​​​​യും ചെ​​​​​യ്തു.

ഇ​​​​​സ്രേ​​​​​ലി ബോം​​​​​ബാ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ൽ ല​​​​​ബ​​​​​ന​​​​​നി​​​​​ൽ 2000ത്തോ​​​​​ളം പേ​​​​​രാ​​​​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. ഇ​​​​​റാ​​​​​ന്‍ സൈ​​​​​നി​​​​​ക ക​​​​​മാ​​​​​ന്‍​ഡ​​​​​ര്‍ മു​​​​​ഹ​​​​​മ്മ​​​​​ദ് റെ​​​​​സ സ​​​​​ഹേ​​​​​ദി, ഹി​​​​​സ്ബു​​​​​ള്ള ക​​​​​മാ​​​​​ന്‍​ഡ​​​​​ര്‍ ഫു​​​​​വാ​​​​​ദ് ശു​​​​​ക്ര്, ഹ​​​​​മാ​​​​​സ് രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​കാ​​​​​ര്യ ത​​​​​ല​​​​​വ​​​​​ന്‍ ഇ​​​​​സ്മാ​​​​​യി​​​​​ല്‍ ഹ​​​​​നി​​​​​യ, ഹി​​​​​സ്ബു​​​​​ള്ള മേ​​​​​ധാ​​​​​വി ഹ​​​​​സ​​​​​ന്‍ നസ്ര​​​​​ള്ള എ​​​​​ന്നി​​​​​വ​​​​​രെ​​​​​യും ഇ​​​​​സ്ര​​​​​യേ​​​​​ല്‍ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി.

ത​​​​​ങ്ങ​​​​​ള്‍ വ​​​​​ള​​​​​ര്‍​ത്തി​​​​​യ ന​​​​​സ​​​​​റു​​​​​ള്ള​​​​​യു​​​​​ടെ മ​​​​​ര​​​​​ണം വെ​​​​​റു​​​​​തെ​​​​​യാ​​​​​കി​​​​​ല്ലെ​​​​​ന്ന് ഇ​​​​​റാ​​​​​ന്‍റെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത നേ​​​​​താ​​​​​വ് ആ​​​​​യ​​​​​ത്തു​​​​​ള്ള അ​​​​​ലി ഖ​​​​​മ​​​​​ന​​​​​യ് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. അ​​​​​വ​​​​​ര്‍ ഇ​​​​​സ്ര​​​​​ല​​​​​യി​​​​​ലേ​​​​​ക്ക് മി​​​​​സൈ​​​​​ല്‍ ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി. പ​​​​​ക്ഷേ അ​​​​​തൊ​​​​​ന്നും ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നെ ബാ​​​​​ധി​​​​​ച്ചി​​​​​ല്ല. 90 ശ​​​​​ത​​​​​മാ​​​​​ന​​​​​വും അ​​​​​യണ്‍ ഡോം ​​​​​നി​​​​​ര്‍​വീ​​​​​ര്യ​​​​​മാ​​​​​ക്കി. രാ​​​​​ജ്യ​​​​​ത്തു​​​​​ വീ​​​​​ണ ഏ​​​​​താ​​​​​നും മി​​​​​സൈ​​​​​ലു​​​​​ക​​​​​ളാ​​​​​ക​​​​​ട്ടെ കാ​​​​​ര്യ​​​​​മാ​​​​​യ നാ​​​​​ശ​​​​​ന​​​​​ഷ്ട​​​​​ം ഉ​​​​​ണ്ടാ​​​​​ക്കി​​​​​യതുമില്ല.

ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നു ന​​​​ഷ്‌​​​​ട​​​​പ്പെ​​​​ട്ട​​​​ത് 840 സൈ​​​​നി​​​​ക​​​​രെ

അ​​​​​ക്ഷ​​​​​രാ​​​​​ർ​​​​​ഥ​​​​​ത്തി​​​​​ല്‍ ര​​​​​ക്തം കൊ​​​​​ടു​​​​​ത്ത് രാ​​​​​ജ്യം കാ​​​​​ക്കു​​​​​ക​​​​​യാ​​​​​ണ് ഇ​​​​​സ്ര​​​​​യേ​​​​​ല്‍ എ​​​​​ന്ന കൊ​​​​​ച്ചു​​​​​രാ​​​​​ജ്യം. കോ​​​​​ടി​​​​​ക​​​​​ളു​​​​​ടെ ന​​​​​ഷ്‌​​​​​ട​​​​​മാ​​​​​ണ് യു​​​​​ദ്ധം ഇ​​​​​സ്ര​​​​​യേ​​​​​ലി​​​​​നും വ​​​​​രു​​​​​ത്തി​​​​​വ​​​​​ച്ച​​​​​ത്. യു​​​​​ദ്ധ​​​​​ത്തി​​​​​ൽ 840 സൈ​​​​​നി​​​​​ക​​​​​രെ ന​​​​​ഷ്‌​​​​​ട​​​​​പ്പെ​​​​​ട്ടു. ഇ​​തി​​ൽ 329 പേ​​ർ ഹ​​മാ​​സി​​ന്‍റെ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണു മ​​രി​​ച്ച​​ത്.

2023 ഡി​​​​​സം​​​​​ബ​​​​​ര്‍ 15ന് ​​​​​മൂ​​​​​ന്ന് ഇ​​​​​സ്രേ​​​​​ലി ബ​​​​​ന്ദി​​​​​ക​​​​​ളെ സൈ​​​​​നി​​​​​കന​​​​​ട​​​​​പ​​​​​ടി​​​​​ക്കി​​​​​ടെ ഇ​​​​​സ്രേലി സൈ​​​​​ന്യം അ​​​​​ബ​​​​​ദ്ധ​​​​​ത്തി​​​​​ല്‍ വെ​​​​​ടി​​​​​വ​​​​​ച്ചുകൊ​​​​​ന്നു. ബ​​​​​ന്ദി​​​​​ക​​​​​ളെ മോ​​​​​ചി​​​​​പ്പി​​​​​ക്കാ​​​​​ന്‍ ന​​​​​ട​​​​​ത്തി​​​​​യ നീ​​​​​ക്ക​​​​​ത്തി​​​​​നി​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു രാ​​​​​ജ്യ​​​​​ത്തെ വീ​​​​​ണ്ടും ന​​​​​ടു​​​​​ക്കി​​​​​യ സം​​​​​ഭ​​​​​വം.

2024 ജ​​​​​നു​​​​​വ​​​​​രി 22ന് ​​​​​സെ​​​​​ന്‍​ട്ര​​​​​ല്‍ ഗാ​​​​​സ​​​​​യി​​​​​ല്‍ ഒ​​​​​രൊ​​​​​റ്റ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ല്‍ 21 ഇ​​​​​സ്രേ​​​​​ലി സൈ​​​​​നി​​​​​ക​​​​​ര്‍ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. ഗാ​​​​​സ​​​​​യി​​​​​ല്‍ യു​​​​​ദ്ധം ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​തി​​​​​നു​​​​​ശേ​​​​​ഷം ഇസ്രേലി സൈ​​​​​ന്യ​​​​​ത്തി​​​​​ന് ഏ​​​​​റ്റ​​​​​വും മാ​​​​​ര​​​​​ക​​​​​മാ​​​​​യ തി​​​​​രി​​​​​ച്ച​​​​​ടി കി​​​​​ട്ടി​​​​​യ ദി​​​​​വ​​​​​സം ഇ​​​​​താ​​​​​യി​​​​​രു​​​​​ന്നു. 2024 ജൂ​​​​​ണ്‍ ആ​​​​​ദ്യം ഗാ​​​​​സ​​​​​യി​​​​​ല്‍ ഇ​​​​​സ്ര​​​​​യേ​​​​​ല്‍ ന​​​​​ട​​​​​ത്തി​​​​​യ സൈ​​​​​നി​​​​​ക ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ല്‍ നാ​​​​​ല് ബ​​​​​ന്ദി​​​​​ക​​​​​ളെ ര​​​​​ക്ഷ​​​​​പ്പെടു​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു.