ദേശീയ തൊഴിലുറപ്പ് കുടിശിക ഉടൻ നൽകും: കേന്ദ്രമന്ത്രി
Wednesday, April 2, 2025 1:09 AM IST
ന്യൂഡൽഹി: ദേശീയതൊഴിലുറപ്പു പദ്ധതിയിൽ കേരളത്തിനു ലഭിക്കാനുള്ള കുടിശിക ഏപ്രിൽ പത്തിന് മുന്പായി നൽകുമെന്ന് കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ.
വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ് എന്നിവർ നിവേദനം നൽകിയതിനെ തുടർന്നാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
പത്ത് ദിവസത്തിനകം ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ പ്രകാരം കുടിശിക പൂർണമായി നൽകുമെന്നു മന്ത്രി അറിയിച്ചതായി ആന്റോ ആന്റണിയും ഡീൻ കുര്യാക്കോസും പറഞ്ഞു.