ബംഗളൂരു കോർപറേഷൻ ഏഴാക്കി വിഭജിക്കുന്നു
Friday, March 7, 2025 1:33 AM IST
ബംഗളൂരു: ബംഗളൂരു നഗരത്തിന്റെ ഭരണം കൈയാളുന്ന ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) യെ വിഭജിക്കാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട്. ഇതുസംബന്ധിച്ച ബില്ലിന്മേലുള്ള റിപ്പോർട്ട് നിയമസഭാസമിതി സ്പീക്കർക്ക് സമർപ്പിച്ചു.
ബിബിഎംപിയെ ഏഴ് മിനി കോർപറേഷനുകളായി വിഭജിക്കാനാണ് 13 അംഗ സംയുക്ത നിയമസഭാസമിതിയുടെ ശിപാർശ.