മുഹമ്മദ് റിനാഷിന്റെയും ഷഹ്സാദി ഖാന്റെയും സംസ്കാരം നടത്തി
Friday, March 7, 2025 1:33 AM IST
ന്യൂഡൽഹി: യുഎഇയിൽ വധശിക്ഷയ്ക്കു വിധേയരായ മലയാളി മുഹമ്മദ് റിനാഷിന്റെയും യുപി സ്വദേശിനി ഷഹ്സാദി ഖാന്റെയും സംസ്കാരം ഇന്നലെ അബുദാബിയിൽ നടന്നു. ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാരം നടന്നത്.
ഫെബ്രുവരി 15നാണ് ഷഹ്സാദി(33)യുടെ വധശിക്ഷ നടപ്പാക്കിയത്. ഫെബ്രുവരി അവസാനമാണ് മുഹമ്മദ് റിനാഷിനെ വധശിക്ഷയ്ക്കു വിധേയമാക്കിയത്. ഷഹ്സാദിയുടെ പരിചരണത്തിലുണ്ടായിരുന്ന നാലു മാസം പ്രായമുള്ള ശിശു മരിച്ചതിനെത്തുടർന്നാണു വധശിക്ഷയ്ക്കു വിധിച്ചത്.
യുഎഇ പൗരൻ കൊല്ലപ്പെട്ട കേസിലാണ് കണ്ണൂർ ജില്ലക്കാരനായ മുഹമ്മദ് റിനാഷിന്റെ വധശിക്ഷ നടപ്പാക്കിയത്.