കന്നുകാലികളെ കൊണ്ടുപോയവരെ തല്ലിച്ചതച്ച് കനാലിലെറിഞ്ഞു; ഒരാൾ കൊല്ലപ്പെട്ടു
Wednesday, March 5, 2025 2:52 AM IST
ചണ്ഡീഗഡ്: ഹരിയാനയിൽ ഗോസംരക്ഷകരുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പതിനൊന്ന സംഘമാണ് ആക്രമണം നടക്കിയത്. രണ്ടു പേരെ ക്രൂരമായി മർദിച്ചശേഷം കനാലിലേക്ക് എറിയുകയായിരുന്നു. ഇവരിൽ ഒരാളാണ് കൊല്ലപ്പെട്ടത്. ഫെബ്രുവരി 22നായിരുന്നു സംഭവം.
രാജസ്ഥാനിൽനിന്നു ലക്നോവിലേക്കു കന്നുകാലികളുമായ പോയ ട്രക്ക് വഴിതെറ്റി ഹരിയാനയിലെ പൽവാലിൽ എത്തുകയായിരുന്നു. ബൈക്കിലെത്തിയ അക്രമികൾ ഡ്രൈവറെയും സഹായിയെയും ക്രൂരമായി മർദിച്ചശേഷം കനാലിലെറിയുകയായിരുന്നു.
ഡ്രൈവർ ബാൽകിഷൻ രക്ഷപ്പെട്ടു. സഹായി സന്ദീപിന്റെ മൃതദേഹം ഞായറാഴ്ച കനാലിൽനിന്നു കണ്ടെടുത്തു. സന്ദീപിനു ഗുരുതര പരിക്കുകളേറ്റുവെന്നു പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. അക്രമിസംഘത്തിലുണ്ടായിരുന്ന ദേവ്രാജ്, നിഖിൽ, നരേഷ്, പവൻ, പങ്കജ് എന്നിവരെ അറസ്റ്റ് ചെയ്തു.