ഗവർണറുടെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും
Wednesday, March 5, 2025 2:52 AM IST
ന്യൂഡൽഹി: പുതുതായി ചുമതലയേറ്റ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും.
അടുത്ത ചൊവ്വാഴ്ച ഡൽഹിയിലെ കേരള ഹൗസിലാണ് അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുള്ള എംപിമാരെയും വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
കേരളത്തിന്റെ 23-ാമത് ഗവർണറായി ജനുവരി രണ്ടിനായിരുന്നു അർലേക്കർ ചുമതലയേറ്റത്. ഫെബ്രുവരി 14ന് മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിൽ അർലേക്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗഹൃദ കൂടിക്കാഴ്ചയെന്നായിരുന്നു വിശദീകരണം.