ധാരാവിയിലെ ലെതർ ഹബ് സന്ദർശിച്ച് രാഹുൽ ഗാന്ധി
Friday, March 7, 2025 1:33 AM IST
മുംബൈ: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുംബൈ ധാരാവിയിലെ ലെതർ ഹബ് സന്ദർശിച്ച് തൊഴിലാളികളുമായി സംവദിച്ചു.
ലെതർ ഹബ് തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ മനസിലാക്കുന്നതിനാണ് സന്ദർശനമെന്ന് രാഹുൽ പറഞ്ഞു.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ലെതർ ഹബാണ് ധാരാവി. ഇവിടെ 20,000 ലെതർ നിർമാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഒരു ലക്ഷത്തിലേറെ തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു.