കരസേനാ ജവാൻ കൊല്ലപ്പെട്ട കേസ്: മാവോയിസ്റ്റുകൾ അറസ്റ്റിൽ
Friday, March 7, 2025 2:29 AM IST
ന്യൂഡൽഹി: ഛത്തീസ്ഗഡിൽ കരസേനാ ജവാൻ കൊല്ലപ്പെട്ട കേസിൽ മാവോയിസ്റ്റ് ബന്ധമുള്ള നാലു പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
2023 ഫെബ്രുവരിയിലാണ് കരസേനാ ദവാൻ മോത്തിറാം അചല കാങ്കേർ ജില്ലയിലെ ബഡേടെവ്ഡ ഗ്രാമത്തിൽ കൊല്ലപ്പെട്ടത്. സിപിഐ(മാവോയിസ്റ്റ്) സംഘടനയിൽപ്പെട്ട ഭവൻലാൽ ജയിൻ, സുരേഷ്കുാർ സലാം, ശൈലേന്ദ്രകുമാർ ബാഗേൽ, അന്ദുരാം സലാം എന്നിവരാണ് അറസ്റ്റിലായത്.